Asianet News MalayalamAsianet News Malayalam

കുറുന്തോട്ടിക്കും വാതമോ! ലോകവ്യാപകമായി പണിമുടക്കി ചാറ്റ്‌ജിപിറ്റി, യൂസര്‍മാരെ വലച്ച് ഒടുവില്‍ തിരിച്ചുവന്നു

ഇന്നലെ രാത്രി ചാറ്റ്‌ജിപിറ്റിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പലര്‍ക്കും നിരാശയായിരുന്നു ഫലം

OpenAI ChatGPT was down globally
Author
First Published Aug 16, 2024, 10:40 AM IST | Last Updated Aug 16, 2024, 10:43 AM IST


ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിറ്റി ലോകവ്യാപകമായി നിശ്ചലമായ ശേഷം തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചാറ്റ്‌ജിപിറ്റി ഉപയോഗിക്കാന്‍ യൂസര്‍മാര്‍ തടസം നേരിട്ടത്. പ്രശ്‌നം പരിഹരിച്ചതായി ഓപ്പണ്‍ എഐ അറിയിച്ചു. 

ഇന്നലെ രാത്രി ചാറ്റ്‌ജിപിറ്റിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പലര്‍ക്കും നിരാശയായിരുന്നു ഫലം. ഗ്ലോബര്‍ ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റെക്‌റ്റര്‍ ചാറ്റ്‌‌ജിപിറ്റിയിലെ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു. രാത്രി 9.45 ഓടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. 80 ശതമാനത്തോളം യൂസര്‍മാര്‍ക്കും ചാറ്റ്‌ജിപിയുടെ സേവനത്തില്‍ തടസം നേരിട്ടു. നിരവധിയാളുകള്‍ ഇക്കാര്യം ഓപ്പണ്‍ എഐയെ തന്നെ അറിയിച്ചു. ചാറ്റ്‌ജിപിറ്റിയില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടോ എന്നറിയാന്‍ നിരവധി പേര്‍ ട്വീറ്റുകള്‍ തിരഞ്ഞു. ചാറ്റ്‌ജിപിറ്റി ആപ്പിന്‍റെ മൂന്ന് ശതമാനം യൂസര്‍മാരെയെങ്കിലും ഇന്നലെ രാത്രിയിലെ സാങ്കേതിക പ്രശ്‌നം വലച്ചതായാണ് റിപ്പോര്‍ട്ട്. പ്രശ്‌നം പരിഹരിച്ചതായി ചാറ്റ്‌ജിപിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമായിട്ടുള്ള വളരെ ജനകീയമായ എഐ പ്രോഗ്രാമുകളിലൊന്നാണ് ചാറ്റ്ജിപിറ്റി എന്ന ചാറ്റ്‌ബോട്ട്. ഒരു വെര്‍ച്വല്‍ അസിസ്റ്റന്‍റ് ആയി ഇതിനെ കണക്കാക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ഗവേഷണം നടത്തുന്ന ഓപ്പണ്‍ എഐയാണ് ചാറ്റ്ജിപിറ്റി രൂപകല്‍പന ചെയ്‌തത്. 2022 നവംബര്‍ 30നാണ് ചാറ്റ്‌ജിപിറ്റിയുടെ ആദ്യ പതിപ്പ് ഓപ്പണ്‍ എഐ അവതരിപ്പിച്ചത്. നിലവില്‍ 10 കോടിയിലധികം യൂസര്‍മാര്‍ ചാറ്റ്‌ജിപിറ്റിക്കുണ്ട്. ഏറ്റവും വേഗത്തില്‍ വളരുന്ന കണ്‍സ്യൂമര്‍ സോഫ്റ്റ്‌വെയര്‍ കൂടിയാണ് ചാറ്റ്‌ജിപിറ്റി. ഇ-മെയിലുകളും കത്തുകളുമടക്കം തയ്യാറാക്കാന്‍ ഏറെപ്പേര്‍ ചാറ്റ്‌ജിപിറ്റിയെ ആശ്രയിക്കുന്നുണ്ട്. 

Read more: കനത്തില്‍ കുഞ്ഞന്‍, ഡിസ്പ്ലെയില്‍ വമ്പന്‍; ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എത്തി, വിലയും സവിശേഷതകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം     

Latest Videos
Follow Us:
Download App:
  • android
  • ios