ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഓപ്പോ റിലയന്‍സ് ജിയോയുമായി കൈകോര്‍ക്കുന്നു. ഇപ്പോള്‍ വാങ്ങുന്ന തിരഞ്ഞെടുക്കപ്പെടുന്ന ഓപ്പോ ഫോണുകളില്‍ ഈ വര്‍ഷം അവസാനം വരെ ഫ്രീ 4ജി നെറ്റ് ജിയോ വഴി ലഭിക്കും. ഓപ്പോയുടെ എഫ്1, എഫ്1 പ്ലസ്, എഫ്1എസ്, എ37, നീയോ 7 എന്നിവയിലാണ് ഈ വെല്‍ക്കം ഓഫര്‍ ലഭിക്കുക.
തങ്ങളുടെ 4ജി സര്‍വ്വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഏതാണ്ട് 20 ഒളം ബ്രാന്‍റുകളോട് റിലയന്‍സ് ജിയോ പാര്‍ട്ണര്‍ഷിപ്പ് പുലര്‍ത്തുന്നുണ്ട്. ഇതില്‍ സാംസങ്ങ്, വീഡിയോകോണ്‍, പാനസോണിക്ക്, അസ്യൂസ്, ടിസിഎല്‍, അല്‍കാടെല്‍, എച്ച്ടിസി എന്നിവ ഉള്‍പ്പെടുന്നു.
