ഇന്ത്യന്‍ യുവതിയുടെചിത്രത്തില്‍ മോര്‍ഫിംഗ് നടത്തിയ പാകിസ്ഥാന്‍ പ്രതിരോധ സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അക്കൌണ്ടിനെതിരെ നടപടി എടുത്തത്. പാകിസ്ഥാന്‍ ഡിഫന്‍സ് സൈറ്റിന്‍റെ 3 ലക്ഷത്തോളം പേര്‍ പിന്‍തുടരുന്ന അക്കൌണ്ടാണ് പൂട്ടിയത്. പാകിസ്ഥാന്‍ സായുധ സേനയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഈ അക്കൌണ്ട് ഔദ്യോഗികമായി സൈന്യത്തിന്‍റെ ഭാഗം അല്ലെങ്കിലും ചില സൈനിക വൃത്തങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ദില്ലി യൂണിവേഴ്സിറ്റയിലെ കവല്‍പ്രീസ് കൌര്‍ എന്ന യുവതി ഒരു മോസ്കിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഇവര്‍ ട്വീറ്റ് ചെയ്തത്. 

ഞാന്‍ ഇന്ത്യക്കാരിയാണ്, എന്നാല്‍ ഞാന്‍ ഇന്ത്യയെ വെറുക്കുന്നു, കാരണം ഇന്ത്യ സ്വതന്ത്ര്യരാജ്യങ്ങളായ നാഗാസ്, മണിപ്പൂര്‍, കാശ്മീര്‍, മണിപ്പുര്‍, ഹൈദരാബാദ്, ജുനുഗഢ്,സിക്കിം,മിസോറാം,ഗോവ എന്നിവയെ അടക്കിവച്ചിരിക്കുന്നു.

Scroll to load tweet…

എന്നാല്‍ ശരിക്കും ഇത് പാകിസ്ഥാന്‍ വെബ് സൈറ്റ് തിരുകി കയറ്റിയതായിരുന്നു, ശരിക്കും പ്ലാകാര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇതായിരിക്കും

ഞാന്‍ ഇന്ത്യന്‍ ഇന്ത്യന്‍ പൌരയാണ്, ഭരണഘടനയ്ക്ക് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും ഞാന്‍ നിലകൊള്ളും, ഞാന്‍ മുസ്ലീംങ്ങളെ തല്ലിക്കൊല്ലുന്നതിനെതിരെ എഴുതും #CitizensAgainstMobLynching. 

സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി അതിന് ശേഷം നല്‍കിയ പരാതിയിലാണ് അക്കൌണ്ടിനെതിരെ നടപടി. ചിലര്‍ രാജ്യങ്ങള്‍ക്കിടയില്‍ വിരോധം വളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് യുവതി പറഞ്ഞു.