ദില്ലി: പാനസോണികിന്‍റെ ആദ്യ ഇരട്ട ക്യാമറ ഫോൺ വിപണിയിൽ. എലുഗറേ 500 എന്ന പേരിലാണ് ഫോൺ വിപണിയിൽ എത്തിയത്. ഇതോടൊപ്പം എലുഗ റേ 700 എന്ന പേരിലുള്ള ഫോണും പാനസോണിക് പുറത്തിറക്കിയിട്ടുണ്ട്. എലുഗ റേ 500ൽ 120 ഡിഗ്രി അൾട്രാവൈഡ് 8എംപി, 13 എം.പി ശേഷികളിലാണ് ഡ്യുവൽ ക്യാമറ. എലുഗ റേ 700ൽ 13 എം.പിയാണ് മുൻ, പിൻകാമറകളുടെ ശേഷി. റേ 500ന് 8999 രൂപയും റേ 700ന് 9999 രൂപയുമാണ് വില.
ഫ്ലിപ്പ്കാർട് വഴി മാത്രമാണ് ഫോൺ ലഭിക്കുക. സെപ്റ്റംബർ 24വരെ എസ്.ബി.എ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് പത്ത് ശതമാനം ഡിസ്കൗണ്ട് ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ് പാനസോണികിന്‍റെ ആദ്യ ഡ്യുവൽ ക്യാമറ ഫോണിന്. 1.25 ജിഗഹെര്‍ട്സ് ക്വാഡ്കോർ പ്രോസസറും 3 ജിബി റാമും ഫോണിന്റെ പ്രത്യേകതയാണ്.
4000 എം.എ.എച്ച് ബാറ്ററി, ഫ്രന്‍റ് ഫിംഗർപ്രിന്‍റ് സെൻസറും ഫോണിന്റെ സവിശേഷതകൾ ആണ്. 5.5 ഇഞ്ച് ഡിസ്പ്ലേയാണ് എലുഗറേ 700ന്. ഗൊറില്ല ഗ്ലാസ് 3 ഫോണിന് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നു. 5000 എം.എ.എച്ച് ബാറ്ററിയും ഫോണിനുണ്ട്. 1.3 ജിഗഹെട്സ് ഒക്ടകോർ പ്രോസസർ, 3 ജി.ബി റാം എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.
