സ്വദേശി സമൃദ്ധി സിം കാര്‍ഡിന് പിന്നാലെയാണ് സ്വദേശി മെസേജിങ്ങ് ആപ്പ്

ദില്ലി: വാട്ട്സാപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്‍റെ മെസേജിങ് ആപ്പ് കിംഭോ. പത്ഞജലി പുറത്തിറക്കിയ 'കിംഭോ' ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇതുവരെ ഒരു ബില്ല്യണ്‍ ആള്‍ക്കാരാണ് ഡൌണ്‍ലോഡ് ചെയ്തത്. സ്വദേശി സമൃദ്ധി സിം കാര്‍ഡിന് പിന്നാലെയാണ് സ്വദേശി മെസേജിങ്ങ് ആപ്പ് പതഞ്ജലി പുറത്തിറക്കുന്നത്.

വാട്ട്സാപ്പിന് സമാനമായ എല്ലാ ഫീച്ചറുകളും കിംഭോയിലുമുണ്ട്. ഓഡിയോ, ഫോട്ടോസ്, വീഡിയോ, സ്റ്റിക്കേഴ്സ്, കുക്കീസ്, ലൊക്കേഷന്‍, ജിഫ്, ഡൂഡില്ർ തുടങ്ങിയവയൊക്കെ കിംഭോയിലൂടെ ഷെയര്‍ ചെയ്യാന്‍ കഴിയും. ബിഎസ്എന്‍എലുമായി കൈകോര്‍ത്താണ് പതഞ്ജലി സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയത്.