പേ ടിഎം പ്രത്യേക ആപ് പുറത്തിറക്കും 12 ഫണ്ടുഹൗസുകളെ ഉള്‍പ്പെടുത്തിയാകും  ആപ്പ് പുറത്തിറക്കുക

മുംബൈ: മ്യൂച്വല്‍ ഫണ്ടില്‍ ഇനി പേ ടിഎം വഴിയും നിക്ഷേപിക്കാം. ഏപ്രില്‍ അവസാനത്തോടെ ഇതിനായി പേ ടിഎം പ്രത്യേക ആപ്പ് പുറത്തിറക്കും. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒഴിവാക്കി ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്നതാകും പേ ടിഎമ്മിന്റെ ആപ്പ്.

ഏപ്രില്‍ അവസാനത്തോടെ 12 ഫണ്ടുഹൗസുകളെ ഉള്‍പ്പെടുത്തിയാകും ആപ്പ് പുറത്തിറക്കുക. ഓഗസ്റ്റ് മാസത്തോടെ 25 ഫണ്ടുഹൗസുകളുടെ സേവനം ആപ്പ് വഴി നല്‍കുമെന്ന് പേ ടിഎം പറയുന്നു. പുതിയ വെല്‍ത്ത് മാനേജുമെന്റ് ടീമായിരിക്കും ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുന്നത്.