ഐ പാസ് എന്ന വൈ ഫൈ കണക്ടിവിറ്റി സെര്‍വര്‍ ദാതാക്കള്‍ ആണ് ഈ പഠനം നടത്തിയത്. യൂറോപ്പിലും അമേരിക്കയിലും ഇല്ല ആയിരത്തി അഞ്ഞൂറോളം പ്രോഫഷണലുകളുടെ ഇടയിലാണ് പഠനം നടത്തിയത്. നാല്‍പ്പത്തി രണ്ടു ശതമാനം പേരാണ് വൈ ഫൈ എന്ന് ഉത്തരം നല്‍കിയത്.പിന്നീട് വരുന്നത് സെക്സും ചോക്കലേറ്റും ആണ്.

അതും കഴിഞ്ഞാണ് ആല്‍ക്കഹോളിന്‍റെ സ്ഥാനം. പത്തുപേരില്‍ നാല് പേരും വൈ ഫൈ ഇല്ലാതെ ദിവസം കഴിച്ച് കൂട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആണെന്നായിരുന്നു സര്‍വ്വേ ഫലം.36.6 ശതമാനം ആളുകള്‍ സെക്സിനും 14.3 ശതമാനം ആളുകള്‍ ചോക്കലെട്ടിനും പ്രാധാന്യം കൊടുക്കുന്നു.8.9% ആളുകള്‍ പ്രാധാന്യം കൊടുക്കുന്നത് മദ്യത്തിനുമാണ്.