ഫോണ്‍കടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു- വീഡിയോ

First Published 22, Mar 2018, 8:55 AM IST
Phone explodes in mans face as battery catches fire
Highlights
  • മൊബൈല്‍ ഫോണ്‍ കടയില്‍ ശരിയാക്കുവാന്‍ കൊണ്ടുവന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു

ബീയജിംഗ്: മൊബൈല്‍ ഫോണ്‍ കടയില്‍ ശരിയാക്കുവാന്‍ കൊണ്ടുവന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. ഇതിന്‍റെ വീഡിയോ സാമൂഹ്യമധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൈ​ന​യി​ലെ ഗ​ൻ​സു പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കെ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഫോണ്‍ പരിശോധിക്കുന്നയാളുടെ ദേഹത്തേക്ക് തീപടരുന്നതും, ഒരാള്‍ പുറത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാര്യമായ പ​രി​ക്കേ​റ്റി​ട്ടി​ല്ല. മാ​ത്ര​മ​ല്ല മ​റ്റ് അ​പ​ക​ട​ങ്ങ​ളൊ​ന്നും ക​ട​യി​ൽ ഉ​ണ്ടാ​യു​മി​ല്ല. ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏത് ബ്രാന്‍റിലെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമല്ല.

loader