ന്യൂയോര്‍ക്ക്: പോക്കിമോന്‍ ഗോ ആപ്പിള്‍ വാച്ചുകളിലും. സാങ്കല്‍പ്പീക കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യവുമായി കൂട്ടികലര്‍ത്തിയാണ് പോക്കീമോന്‍ ഗോ പുറത്തിറക്കിയിരിക്കുന്നത്. ടെക്ക് ഭീമന്മാരായ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചായ ആപ്പിള്‍ വാച്ചിന്റെ സഹായത്തോടെ മോണ്‍സ്റ്ററുകളെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് പ്രത്യേകത. 

ഐഫോണിന്‍റെ സഹായത്തോടെയാണ് വാച്ചില്‍ പോക്കീമോന്‍ കളിക്കുവാന്‍ സാധിക്കുന്നത്. വാച്ചിലേക്ക് പോക്കീമോന്‍ എത്തുമ്പോള്‍ കളിക്കാരെ ഏറെ സഹായിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. എന്നാല്‍ എങ്ങിനെയാണ് വാച്ചുകളില്‍ ഇവയുടെ പ്രവര്‍ത്തനം എന്ന് വ്യക്തമല്ല. കഴിഞ്ഞ ജൂലൈയിലാണ് പോക്കീമോന്‍ പുറത്തിറങ്ങിയത്. 

ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം ഓഗ്മെന്‍റ് റിയാലിറ്റിയെന്ന പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ക്യാമറയുടേയും ജിപിഎസിന്റെയും സഹായത്തോടെയാണ് ഇത് കളിക്കുന്നത്.