ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ പോണ്‍ കാഴ്ച വര്‍ദ്ധിക്കുന്നു

First Published 12, Jan 2018, 7:14 PM IST
Porn hub Sunny leone
Highlights

മുംബൈ: പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും പോണ്‍ വീഡിയോ കാണുന്നതും ഇന്ത്യയിൽ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2017ലാണ് പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും അത്തരം വീഡിയോ കാണുന്നതും വൻതോതിൽ വര്‍ദ്ധിച്ചിട്ടുള്ളത്. ഫോണുകളിൽ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമായതോടെയാണ് ഇന്ത്യക്കാര്‍ പോണ്‍ സൈറ്റുകളുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചത്. 

2016 സെപ്റ്റംബറിൽ മുകേഷ് അംബാനി ജിയോ 4ജി വിപ്ലവം ഇന്ത്യയിൽ കെട്ടഴിച്ചതോടെയാണ് പോണ്‍ സൈറ്റുകള്‍ കൂടുതലായി സന്ദര്‍ശിക്കാൻ ആളുകള്‍ തുടങ്ങിയത്. സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിച്ചതോടെ, വീഡിയോ കാണുന്നതിന് കൂടുതൽ സൗകര്യം ലഭിച്ചു. ഫോണിൽ അതിവേഗ ഇന്റര്‍നെറ്റ് ലഭിച്ചതോടെ പോണ്‍ സൈറ്റുകള്‍ കാണാന്‍ കൂടുതൽ സ്വകാര്യത ലഭിക്കുകയും ചെയ്തു. 

അടുത്തിടെ പോണ്‍ ഹബ് നടത്തിയ പഠനം അനുസരിച്ച് പോണ്‍ വീഡിയോ കാണുന്നതിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക് ഉള്ളത്. അമേരിക്കയും ബ്രിട്ടനുമാണ് ആദ്യ സ്ഥാനങ്ങളിൽ. പോണ്‍ കാണുന്നതിനായി ഇന്ത്യൻ എച്ച് ഡി, ഹിന്ദി എച്ച് ഡി എന്നീ വാക്കുകളാണ് കൂടുതലായി സെര്‍ച്ച് ചെയ്യപ്പെട്ടത്. ഈ വാക്കുകള്‍ ഉപയോഗിച്ചുള്ള സെര്‍ച്ച് ആയിരം ശതമാനത്തിലേറെ കൂടിയെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

loader