വിര്‍ജീനിയ: ദിവസവും എത്രമണിക്കൂര്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്തായാലും ഒരു ശാരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ദിവസം എട്ട് മണിക്കൂര്‍ തന്‍റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. സാധാരണ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാള്‍ ട്വീറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ തുടര്‍ച്ചായി ഉപയോഗിക്കും. എന്തെങ്കിലും നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ എന്നും ഇവര്‍ ചിന്തിച്ചുകൊണ്ടിരിക്കും.

എന്നാല്‍ ഇത് തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ രോഗം ഉണ്ടാകുന്നത്. അമിതമായ പ്രസരിപ്പ്. ചുറുചുറുക്ക്. ശ്രദ്ധക്കുറവ്, ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇതു സംഭവിക്കുന്നത്. 

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിന്‍ട്രോം എന്നതാണ് രോഗത്തിന്റെ പേര്. ഈ രോഗാവസ്ഥ ക്രമേണ മാനസികരോഗത്തിലേയ്ക്കു നയിച്ചേക്കാം. എന്നാല്‍ ഇതു മാത്രമല്ല ഇങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള മനസീക പ്രശ്‌നങ്ങളുണ്ടായേക്കാം. അതിലൊന്നാണ് ഫോണാട്ടോ ബൈബ്രേറ്റിങ് സിന്‍ട്രോം. തന്റെ ഫോണ്‍ എപ്പോഴും ബ്രൈറ്റ് ചെയ്യുന്നുണ്ടെന്ന തോന്നലാണിത്. അമേരിക്കയിലെ വിര്‍ജിനിയ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.