Asianet News MalayalamAsianet News Malayalam

പോണ്‍ ഗ്രൂപ്പുകളടക്കം സ്വകാര്യ വാട്സാപ്പ് ചാറ്റ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍! ആര്‍ക്കും അംഗമാകാം, ജാഗ്രത

പോണ്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്കുകള്‍ ഏറ്റവും ലളിതമായ സെര്‍ച്ചിലൂടെ ഗൂഗിളില്‍ ലഭ്യമാകുന്നു.!

Private WhatsApp chat groups including porn groups links available on Google Search
Author
USA, First Published Feb 24, 2020, 4:41 PM IST

സാന്‍ഫ്രാന്‍സിസ്കോ: സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലിസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ തെരയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ സ്വകാര്യ പോണ്‍ ചാറ്റ് ഗ്രൂപ്പുകളില്‍ വരെ അംഗമാകാം. 

സ്വാകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്കുള്ള ക്ഷണം ഗൂഗിള്‍ ഇന്‍ഡെക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് മദര്‍ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് അനേകം സ്വാകാര്യ ഗ്രൂപ്പുകളുടെ വിവരങ്ങളും അവയുടെ ലിങ്കുകളും ലഭിക്കും. യുഎന്‍ അംഗീകാരമുള്ള എന്‍ജിഒകള്‍ക്കായി രൂപീകരിച്ചിട്ടുള്ള ഗ്രൂപ്പില്‍ പോലും പുറത്തു നിന്നുള്ളവര്‍ക്ക് ചേരാമെന്നും ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഗ്രൂപ്പിലെ എല്ലാവരുടെയും ഫോണ്‍ നമ്പരുകള്‍ ലഭിക്കുമെന്നും കണ്ടെത്തി. 

ഗ്രൂപ്പ് ലിങ്കിലേക്ക് ക്ഷണിക്കുക എന്ന ഫീച്ചര്‍ ഗൂഗിള്‍ സെര്‍ച്ച് ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്വകാര്യ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഗ്രൂപ്പുകളുടെ ലിങ്കുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാകുന്നെന്ന് കണ്ടെത്തിയതായും മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ദാന്‍ വൈല്‍ഡന്‍ ട്വിറ്ററില്‍ പറയുന്നു.

Read More: റിയല്‍മെ ഫോണുകളില്‍ വൈഫൈ കോളിംഗ് അപ്‌ഡേറ്റ്, ഫീച്ചര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ

വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കിന്‍റെ യുആര്‍എല്ലിന്‍റെ ഭാഗമായ chat.whatsapp.com എന്നതിന്‍റെ ഏറ്റവും ലളിതമായ സെര്‍ച്ചില്‍ ഗൂഗിളില്‍ 470,000 ഫലങ്ങളാണ് ലഭിക്കുന്നതെന്ന് ആപ്ലിക്കേഷന്‍ റിവേഴ്സ് എഞ്ചിനീയര്‍ ജെയ്ന്‍ വോംഗ് പറയുന്നു. 
ഇന്‍റര്‍നെറ്റില്‍ പൊതുവായി പോസ്റ്റ് ചെയ്യുന്ന ഇത്തരം ക്ഷണ ലിങ്കുകള്‍ മറ്റ് വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് കണ്ടെത്താനാകുമെന്ന് വാട്സാപ്പ് വക്താവ് അലിസണ്‍ ബോണി പറഞ്ഞു. വിശ്വസനീയമായ ആളുകളുമായി സ്വകാര്യമായി പങ്കിടാന്‍ ആഗ്രഹിക്കുന്ന ലിങ്കുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്ന രീതിയില്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios