Asianet News MalayalamAsianet News Malayalam

പബ്ജി ലൈറ്റ് എത്തുന്നു; വീണ്ടും ജനകീയമാകാന്‍ പബ്ജി

അധികം വൈകാതെ ഈ പതിപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ഈ പതിപ്പ് ലഭ്യമാകും. എന്നാല്‍ ഇതിന്‍റെ കൃത്യമായ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല

PUBG Lite beta now live, it's a free-to-play PC version of the game
Author
New York, First Published Jan 27, 2019, 11:45 AM IST

ലോകത്ത് എങ്ങും ജനപ്രിയമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം ആണ് പബ്ജി. പബ്ജിയുടെ ലാപ്ടോപ്പ്,ഡെസ്ക്ടോപ്പ് പതിപ്പിന് ഇന്ത്യയില്‍ വില 1000ത്തിന് അടുത്താണ്. ഇപ്പോള്‍ ഇതാ പബ്ജിയുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ സൌജന്യ പതിപ്പും ഇറക്കുന്ന ഗെയിമിന്‍റെ നിര്‍മ്മാതാക്കളായ ടെന്‍സെന്‍റ്. തായ്ലന്‍റില്‍ ഇതിന്‍റെ ആദ്യ പതിപ്പ് പബ്ജി ലൈറ്റ് എന്ന പേരില്‍ ഇറക്കി കഴിഞ്ഞു.

അധികം വൈകാതെ ഈ പതിപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ഈ പതിപ്പ് ലഭ്യമാകും. എന്നാല്‍ ഇതിന്‍റെ കൃത്യമായ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിലെ പിസി പതിപ്പിനെക്കാള്‍ ശേഖരണ ശേഷയില്‍ ലൈറ്റായ പതിപ്പാണ് പബ്ജി ലൈറ്റ്.  അധികം ഹാര്‍ഡ് വെയര്‍ പ്രത്യേകതകള്‍ ഒന്നും ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യം വരില്ല. സാധാരണ വലിയ സൈസുള്ള പിസി പതിപ്പ് പുത്തന്‍ കമ്പ്യൂട്ടറുകളിലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ എന്ന പരാതി കൂടി കണക്കിലെടുത്താണ് പുതിയ പതിപ്പ് എത്തുന്നത്.

പുതിയ പതിപ്പ് എത്തുന്നതോടെ പബ്ജിയുടെ ജനപ്രീതി വീണ്ടും ഉയരും എന്നാണ് ഗെയിം നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. തായ്ലന്‍റില്‍ ലിമിറ്റഡ് ബീറ്റ പതിപ്പായി ജനുവരി പത്തിന് ഈ ഗെയിം അവതരിപ്പിച്ചിരുന്നു. ജനുവരി 24നാണ് ഇത് എല്ലാവര്‍ക്കും ഓപ്പണാക്കി കൊടുത്തത്.

Follow Us:
Download App:
  • android
  • ios