Asianet News MalayalamAsianet News Malayalam

റേഡിയോ ഗാര്‍ഡന്- ഭൂഗോളം മുഴുവനുള്ള റേഡിയോകള്‍ കേള്‍ക്കാം

radio garden
Author
New Delhi, First Published Dec 24, 2016, 8:41 AM IST

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അജ്ഞാതവും, ഒപ്പം സുന്ദരവുമായ സംഗീതം കേള്‍ക്കണോ. അവരുടെ ഭാഷ അറിയണോ. ചിലപ്പോള്‍ നിങ്ങള്‍ക്കും വാട്ട്സ്ആപ്പില്‍ ഈ സന്ദേശം കിട്ടിയിരിക്കും, എന്നാല്‍ അത് സ്പാം ആണെന്ന് കരുതി വെറുതെ വിട്ടവര്‍ അറിയുക അത് സത്യമാണ്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7,877 റേഡിയോ സ്റ്റേഷനുകള്‍ നിങ്ങള്‍ക്ക് ഒരു ക്ലിക്കില്‍ ആസ്വദിക്കാം.

ആംസ്റ്റര്‍ഡാമിലെ സ്റ്റുഡിയോ പാച്ച്കീയാണ് റേഡിയോ ഗാര്‍ഡന്‍, എന്ന റേഡിയോ പൂന്തോട്ടത്തിന് പിന്നില്‍‍. http://radio.garden/ എന്നലിങ്ക് തുറന്ന് 3ഡി ഗൂഗിള്‍ എര്‍ത്ത് ഇന്‍റര്‍ഫേസില്‍ പോയിന്റര്‍ ചലിപ്പിച്ചാല്‍ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7,877 റേഡിയോ സ്റ്റേഷനുകളില്‍ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്തു കേള്‍ക്കാം. 

മലയാളം, ഹിന്ദി, തമിഴ്, അറബി, ഉർദു, ഇംഗ്ലീഷ് അങ്ങനെ എല്ലാ ഭാഷകളിലുമുള്ള റേഡിയോ സ്റ്റേഷനുകൾ ഈ ഗ്ലോബിലൂടെ ആസ്വദിക്കാം. ദൃശ്യങ്ങളിലൂടെ മാത്രമല്ല, ശബ്ദവിവരണങ്ങളിലൂടെയും ഒരു രാജ്യത്തേയോ പ്രാദേശിക സംഭവങ്ങളെക്കുറിച്ചോ അറിയുക എന്നത് മനോഹരമായ അനുഭവമാണ്. ലൈവ് സ്ട്രീമുകള്‍ കൂടാതെ ആര്‍ക്കൈവ് ചെയ്ത സ്റ്റോറികളും ജിംഗിള്‍സുമെല്ലാം കേള്‍ക്കാം. 

റേഡിയോ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള പഴയകാല സ്റ്റോറികള്‍ ഇവിടെ കിട്ടും. 1963 ല്‍ വാലന്‍റിന തെരഷ്‌കോവ ആദ്യ ബഹിരാകാശ വനിതയായപ്പോള്‍ റേഡിയോ മോസ്‌കോ ചെയ്ത പ്രോഗ്രാം ഉദാഹരണം.
 

Follow Us:
Download App:
  • android
  • ios