Asianet News MalayalamAsianet News Malayalam

ഗാന്‍റ് ക്രാബിനെ ശ്രദ്ധിക്കണമെന്ന് സൈബര്‍ സെല്‍

  • പുതിയ റാന്‍സം മാല്‍വെയര്‍ ഗാന്‍റ് ക്രാബിനെ ശ്രദ്ധിക്കണമെന്ന് പോലീസ് സൈബര്‍ സെല്ലിന്‍റെ മുന്നറിയിപ്പ്
RANSOMWARE ALERT GandCrab

പുതിയ റാന്‍സം മാല്‍വെയര്‍ ഗാന്‍റ് ക്രാബിനെ ശ്രദ്ധിക്കണമെന്ന് പോലീസ് സൈബര്‍ സെല്ലിന്‍റെ മുന്നറിയിപ്പ്. ഇതിനകം തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിന്‍ഡോസ് ഒഎസ് കമ്പ്യൂട്ടറുകളെ ഈ മാല്‍വെയര്‍ ആക്രമിച്ചു കഴിഞ്ഞു. മാല്‍വെയര്‍ പരസ്യങ്ങളില്‍ നിന്നാണ് ഗാന്‍റ് ക്രാബ് സിസ്റ്റത്തെ ആക്രമിക്കുന്നത്. ചില പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവ്  Rig Exploit Kit page അല്ലെങ്കില്‍ GrandSoft EK പേജിലാണ് എത്തുക. ഇവിടുന്നാണ് മാല്‍വെയര്‍ ഉപയോക്താവിന്‍റെ സിസ്റ്റത്തില്‍ എത്തുക.

ഈ മാല്‍വെയര്‍ പാടര്‍ന്ന് പിടിച്ചാല്‍ പിന്നീട് നിങ്ങളുടെ സിസ്റ്റം തുറക്കണമെങ്കില്‍ മോചന ദ്രവ്യം നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. ഈ മാല്‍വെയറിനെ നേരിടാന്‍ കേരള സൈബര്‍ ഡോം നല്‍കുന്ന മുന്‍കരുതലുകള്‍ ഇവയാണ്.

1. സിസ്റ്റത്തിന്‍റെ ഒപ്പറേറ്റിംഗ് സിസ്റ്റവും, തേര്‍ഡ് പാര്‍ട്ടി ആപ്പുകളും അപ്‍ഡേറ്റ് ചെയ്യണം.

2. സംശയകരമായ മെയിലുകളിലെ അറ്റാച്ച്മെന്‍റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ പാടില്ല, ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. അപരിചിതമായ യുആര്‍എല്ലുകള്‍ ഓപ്പണ്‍ ചെയ്യരുത്. 

3. വെബ് ബ്രൗസിംഗ് സുരക്ഷിതമായ മുന്‍കരുതലുകളോടെ മാത്രം ചെയ്യുക.

4. നിങ്ങളുടെ ഡാറ്റയുടെ ബാക്കപ്പ് ഉറപ്പുവരുത്തുക

 

Follow Us:
Download App:
  • android
  • ios