Asianet News MalayalamAsianet News Malayalam

ഷവോമി നോട്ട് 5 പ്രോ - റിവ്യൂ

  • ഷവോമിയുടെ 2018 ലെ ഏറ്റവും ഡിമന്‍റേറിയ മോഡല്‍, അതാണ് ഷവോമി നോട്ട് 5 പ്രോ
Redmi note 5 pro Review

ഷവോമിയുടെ 2018 ലെ ഏറ്റവും ഡിമന്‍റേറിയ മോഡല്‍, അതാണ് ഷവോമി നോട്ട് 5 പ്രോ. ഇതിനകം ഓണ്‍ലൈനിലും ഓഫ്ലൈനിലും വില്‍പ്പനയില്‍ റെക്കോഡ് സൃഷ്ടിക്കുന്ന നോട്ട് 5 പ്രോ ഇന്ത്യയില്‍ ലഭ്യമായത് 2018 ഏപ്രില്‍ മാസത്തിലാണ്. ഡിസൈനില്‍ പുതുമയുമായാണ് നോട്ട് 5 പ്രോ എത്തുന്നത്. പൂര്‍ണ്ണമായ മെറ്റല്‍ ബോഡിക്ക് പകരം മുൻഭാഗത്ത് മുകളിലും താഴെയുമായി ചെറിയ പ്ലാസ്റ്റിക് ഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട് നോട്ട് 5 പ്രോയില്‍. ബ്ലാക്ക്, ഗോൾഡ്, റോസ് ഗോൾഡ്, ലേക്ക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. 

ഫോണിന്‍റെ പിന്‍ഭാഗത്ത് ഇരട്ട ക്യമറകള്‍ അടങ്ങുന്ന റെയര്‍ ക്യാമറ സംവിധാനം നെടുകെ സ്ഥാപിച്ചിരിക്കുന്നു. ഫിംഗര്‍ പ്രിന്‍റ് സ്കാനറും പിന്നിലാണ് സ്ഥാപിച്ചിട്ടുള്ളത്.  ഫോണിന്റെ കീഴ് ഭാഗത്തു ഹെഡ്‍ഫോൺ ജാക്കും മൈക്കും യു എസ് ബി പോർട്ടും സ്പീക്കർ ഗ്രില്ലും അടങ്ങിയിരിക്കുന്നു. മുകൾ ഭാഗത്ത് ഷവോമിയുടെ ഐ ആർ ബ്ലാസ്റ്ററും ഉണ്ട്. 

റെഡ്മി നോട്ട് 5 പ്രോ രണ്ട് പതിപ്പുകളായാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഒന്നാമത്തേത് 4 ജിബി റാമും 64 ജിബി ഇന്‍റെര്‍ണല്‍ മെമ്മറി ഉള്ളതും, രണ്ടാമത്തേത് 6 ജിബി റാമും 64 ജിബി ഇന്‍റെര്‍ണല്‍ മെമ്മറിയുള്ളതും. 4 ജിബി റാമുള്ള പതിപ്പിന് 13,999 രൂപയും 6 ജിബി റാമുള്ള പതിപ്പിന് 16,999 രൂപയുമാണ് വില വരുന്നത്.

ഡിസ്പ്ലേ

5.99 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി ടച്ച് സ്ക്രീൻ ആണ് റെഡ്മി നോട്ട് 5 പ്രോക്കുള്ളത്. 18:9 അനുപാതത്തിൽ 1080 x 2160 പിക്സൽ ഫുള്‍ എച്ച്ഡി പ്ലസ് ആണ് സ്ക്രീന്‍, വലുപ്പത്തിലുള്ള സ്ക്രീനില്‍ ഗെയിം കളിക്കുമ്പോള്‍ കിട്ടുന്ന പ്രത്യേക അനുഭവം റെഡ്മി നോട്ട് 5 പ്രോയില്‍ ആസ്വദിക്കാവുന്നതാണ്. സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ക്യാമറ

ഷവോമിയുടെ പ്രധാന ക്യമറ ഇരട്ട ക്യാമറ സംവിധാനത്തിലാണ്. എഫ്/2.2 അപ്പേർച്ചർ ഉള്ള 12 മെഗാ പിക്സൽ ലെൻസും രണ്ടാമത്തേത് 5 മെഗാ പിക്സൽ ലൈന്‍സുമാണ്. പോർട്രൈറ്റ് ചിത്രങ്ങള്‍ മികവോടെ പകര്‍ത്താന്‍ ഈ ക്യാമറകള്‍ ഉപകാരപ്പെടും.  റെഡ്മി നോട്ട് 5 പ്രോയിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ ഷവോമിയുടെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) ഉണ്ട്. സോണിയുടെ ഐഎംഎക്സ് 486 സെന്‍സറാണ് ഈ പ്രധാന ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നത് പ്രധാനപ്പെട്ട് ഒരു വസ്തുതയാണ്.

ഇതേ സമയം മുന്നിലുള്ള സെല്‍ഫി ക്യാമറയില്‍  എഫ്/2.2 അപ്പേർച്ചർ ഉള്ള 20 മെഗാ പിക്സൽ ലെൻസ് ആണുപയോഗിച്ചിരിക്കുന്നത്. ഷവോമിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സെൽഫി ഫോട്ടോകളിലും പ്രോട്രൈറ്റ് സവിശേഷത ഷവോമി ഉറപ്പുവരുത്തുന്നു. ബ്യൂട്ടിഫിക്കേഷന്‍ ആപ്പും ഇതിന് ഇന്‍ബില്‍ട്ടായി നല്‍കുന്നുണ്ട്.

മറ്റ് പ്രത്യേകതകള്‍

ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ സുരക്ഷയ്ക്ക് പുറമേ ഷവോമിയുടെ ശക്തിയേറിയ എ ഐ യും ഉപയോഗിച്ച് മുഖം ഉപയോഗിച്ച് ഫോൺ തുറക്കാം. ആൻഡ്രോയിഡ് നൊഗട്ടില്‍ എം ഐ യു ഐ 9 ഇന്‍റര്‍ഫേസോടെയാണ് ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഷവോമിയുടെ ഇന്‍ബില്‍ട്ട് ആപ്പുകള്‍ക്ക് പുറമേ ജനപ്രിയമായ ആപ്പുകള്‍ എംഐ നോട്ട് 5 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 636 പ്രോസ്സര്‍ ആണ് നോട്ട് 5 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോറായ ഈ പ്രോസസ്സറിന്‍റെ ശേഷി 1.8 ജിഗാഹെര്‍ട്സാണ്. ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗൺ പ്രോസെസ്സറിലെ 600 ശ്രേണിയിലുള്ള ഏറ്റവും പുതിയ പ്രോസസ്സർ ആണിത്.  ഭാരിച്ച ഗ്രാഫിക്സ് ജോലികൾക്ക് ഇത് വളരെ ഉപകാരപ്രധമാണ്.  ഇതിന് ഒപ്പം തന്നെ ജി പി യു ആയി ഉപയോഗിച്ചിരിക്കുന്നത് അഡ്രിനോ 509  ആണ്. റെഡ്മീ നോട്ട് 5 പ്രോയുടെ വില വച്ച് നോക്കുകയാണെങ്കില്‍ മറ്റൊരു മോഡലിലും ലഭിക്കാത്ത പ്രത്യേകതയാണ് ഇതെന്ന് പറയാം.

ബ്ലൂടൂത്ത് 5.0, ഫാസ്റ്റ് ചാർജിങ് സംവിധാനം, 4000 എംഎഎച്ച് ബാറ്ററി, 2 നാനോ സിം അറകൾ അതിൽ രണ്ടാമത്തേതിൽ 128 ജിബി വരെ ഉള്ള മെമ്മറി കാർഡ് ഇടാൻ സാധിക്കും.

Follow Us:
Download App:
  • android
  • ios