Asianet News MalayalamAsianet News Malayalam

റെഡ്മീ നോട്ട് 5 കൊണ്ട് ഇന്ത്യയെ ഞെട്ടിച്ച് ഷവോമി

  • ഇന്ത്യയിലെ സ്മാർട് ഫോൺ വിപണിയിൽ 31 ശതമാനം വിഹിതമാണ് ചൈനീസ് ബ്രാന്‍റായ ഷവോമി ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്
Redmi Note 5 series hits 5 million sales in India
Author
First Published Jul 1, 2018, 6:48 PM IST

ദില്ലി: ഇന്ത്യയിലെ സ്മാർട് ഫോൺ വിപണിയിൽ 31 ശതമാനം വിഹിതമാണ് ചൈനീസ് ബ്രാന്‍റായ ഷവോമി ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ സാംസങ്ങ്, ആപ്പിള്‍ എന്നീ ലോക വിപണിയിലെ വന്‍നിരക്കാരെ ഷവോമി വളരെ പിന്നിലാക്കി. റെഡ്മി നോട്ട് 5 എന്ന ഗാഡ്ജറ്റ്  ഷവോമിക്ക് വലിയ മുന്നേറ്റമാണ് ഈ വര്‍ഷം നല്‍കിയത്. കഴിഞ്ഞ നാലു മാസത്തിനിടെ ഷവോമി വിറ്റത് 50 ലക്ഷം റെഡ്മി നോട്ട് 5 ഹാൻഡ്സെറ്റുകളാണ്. 

റെഡ്മി നോട്ട്5, നോട്ട് 5 പ്രോ ഹാൻഡ്സെറ്റുകളെല്ലാം അതിവേഗത്തിലാണ് വിറ്റഴിഞ്ഞത്. കുറഞ്ഞ കാലത്തിനിടെ ഇന്ത്യയിൽ വിറ്റുപോയ സ്മാർട് ഫോൺ എന്ന റെക്കോർഡും റെഡ്മി നോട്ട് 5 സ്വന്തമാക്കി കഴിഞ്ഞു.  കഴിഞ്ഞ ഫെബ്രുവരി 14 നാണ് ഇന്ത്യയില്‍ റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ അവതരിപ്പിച്ചത്. ആദ്യ വിൽപ്പനയിൽ തന്നെ മൂന്നു ലക്ഷം ഫോണുകൾ വിറ്റിരുന്നു. വിലക്കുറവില്‍ ലഭിക്കുന്നു എന്നതും ഒരു 20,000 രൂപ ഫോണിന്‍റെ ഫീച്ചറുകളുമാണ് ഈ ഫോണിനെ വിപണിയുടെ പ്രിയപ്പെട്ട ഇനമാക്കിയത്.

 ശരാശരി ഇന്ത്യന്‍ ഉപയോക്താവിന്റെ മനസറിഞ്ഞിറക്കുന്ന ഷവോമിയുടെ നോട്ട് സീരിസ് വില കൊണ്ടാണ് വിപണി പിടിച്ചത് എന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.  എന്തൊക്കെയാണ് റെഡ്മി നോട്ട് 5 ന്റെ പ്രധാന ഫീച്ചറുകളെന്നു നോക്കാം. ഫീച്ചറുകളേക്കാളേറെ വിലക്കുറവിലൂടെയാണ് ഷവോമി ഉപയോക്താവിനു നേരെ ലക്ഷ്യമിട്ടത്. റെഡ്മി നോട്ട്5, നോട്ട് 5 പ്രോ എന്നിവയുടെ പ്രധാന ആകര്‍ഷണീയത അവയുടെ വിശാലമായ 5.99 ഇഞ്ച് ഡിസ്‌പ്ലെയാണ്. 

18:9 അനുപാതത്തില്‍ നിര്‍മിച്ചൊരുക്കിയ സ്‌ക്രീന്‍ വളരെ ആകര്‍ഷകമാണ്. ഇരു ഫോണുകള്‍ക്കും 4000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഈ മോഡലുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം റെഡ്മി നോട്ട് പ്രോയ്ക്ക് ഇരട്ട പിന്‍ ക്യാമറകള്‍ ഉണ്ടെന്നതാണ്. മുന്‍ ക്യാമറയ്ക്ക് റെസലൂഷനും കൂടുതലുണ്ട്.  
 

Follow Us:
Download App:
  • android
  • ios