മുംബൈ: ഏയര്‍ഏഷ്യ വിമാനത്തില്‍ യാത്ര ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് നിരക്കില്‍ 15 ശതമാനം ഇളവ്. രാജ്യത്തിനു അകത്തും പുറത്തേക്കുമുള്ള ടിക്കറ്റുകളില്‍ 15 ശതമാനം ഇളവ് നല്‍കും. എയര്‍ ഏഷ്യയുടെ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ഇന്ത്യയില്‍ ഇത്തരമൊരു ഓഫര്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവില്‍ ജിയോയ്ക്ക് 12.5 കോടി വരിക്കാരാണുള്ളത്. ഇത്രയും പേര്‍ക്ക് ഈ ഓഫര്‍ സ്വന്തമാക്കാന്‍ സാധിക്കും. ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ ഈ മാസം തന്നെ ബുക്ക് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് എയര്‍ ഏഷ്യയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം എയര്‍ഏഷ്യയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്.