ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന് പറയാവുന്ന ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. ടെക് സൈറ്റായ ഡിജിറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആതായത് മാര്‍ച്ച് 31ന് മുന്‍പ് 303, 499, അതിന് മുകളിലുള്ള റീചാര്‍ജ് ചെയ്താല്‍ 5ജിബി മുതല്‍ 10 ജിബിവരെ ഡാറ്റ അധികം ലഭിക്കും എന്നാണ് ജിയോ നല്‍കുന്ന വാഗ്ധാനം. 99 രൂപയ്ക്ക് പ്രൈം മെമ്പര്‍ഷിപ്പ് പുതുതായി എടുക്കുന്നവര്‍ക്ക് ഇതിന് ഒപ്പം നടത്തുന്ന റീചാര്‍ജില്‍ ഓട്ടോമാറ്റിക്കായി ഈ ആഡ് ഓണ്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

ജിയോ പ്രൈം ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ ടെലികോം കമ്പനികള്‍ ഓഫറുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് ബദല്‍ എന്ന നിലയില്‍ പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ജിയോ ഈ ഓഫറിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഒരു വ്യക്തിക്ക് ജിയോ പ്രൈം പ്രകാരം ലഭിക്കുന്ന 30 ജിബിക്ക് പുറമേ കൂടുതലായി 5 ജിബി ലഭിക്കും, 499 രൂപയോ, അതിന് മുകളിലോ ചെയ്യുന്നവര്‍ക്ക് 10 ജിബി അധിക ഡാറ്റയും ലഭിക്കും.

മാര്‍ച്ച് 31ന് ഉള്ളില്‍ ജിയോയിലേക്ക് മാറുന്നവര്‍ക്കായിരിക്കും ഈ ഓഫര്‍ ലഭിക്കുക. ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ഈ മാസം അവസാനം തീരുകയാണ്. പിന്നീടാണ് ജിയോ പ്രൈം ആരംഭിക്കുക. ഇത് പ്രകാരം ഒരു ദിവസം 1 ജിബി നെറ്റും, കോളുകള്‍ ഫ്രീയുമായിരിക്കും.