4ജി സേവനം അവതരിപ്പിക്കുന്നതിന് മുന്നോടിയായി റിലയന്‍ ജിയോ തങ്ങളുടെ ലൈഫ് സ്മാര്‍ട്ട്‌ഫോണുകളും പുറത്തിറക്കിയിരിക്കുന്നു. അതിലൊന്നായിരുന്നു ലൈഫ് വാട്ട14,699 രൂപയാണ് ജനുവരിയില്‍ ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണിന്‍റെ വില. ഫോണ്‍ വാങ്ങുമ്പോള്‍ ജിയോ സിമ്മും സൗജന്യമായി ലഭിക്കും. കുറച്ചു മാസങ്ങളായി ഈ വില്‍പ്പന പരിമിതമായ യൂസര്‍മാര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് എല്ലാവര്‍ക്കുമായി ലഭ്യമാക്കി.

ഈ ലൈഫ് വാട്ടര്‍ 1 സ്മാര്‍ട്ട്‌ഫോണ്‍ ഒരു യൂസറുടെ കൈയ്യില്‍ ഇരുന്ന് പൊട്ടിത്തെറിച്ചതാണ് ഇപ്പോഴത്തെ വാര്‍ത്ത. പൊട്ടിത്തെറിച്ച ഫോണിന്‍റെ ചിത്രങ്ങള്‍ ഗെഡി റൗട്ട് ജമ്മു എന്ന ഫെയ്‌സ്ബുക്ക് പേജ് പുറത്തുവിട്ടിട്ടുണ്ട്. പൊട്ടിത്തെറിയില്‍ ഇയാളുടെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. പൊട്ടിത്തെറിയുടെ കാരണമെന്തെന്ന് വ്യക്തമല്ല.

സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറി സംഭവം ഈ മാസം ഇത് രണ്ടാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാംസങ് പുതിയതായി പുറത്തിറക്കിയ ഗ്യാലക്‌സി നോട്ട് 7 ബാറ്ററി പൊട്ടിത്തെറിക്കുന്നതായി നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു. പരാതികള്‍ വ്യാപകമായതോടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ആഗോള വ്യാപകമായി നിര്‍ത്തിവെക്കാന്‍ സാംസങ് നിര്‍ബന്ധിതരായി.