ദില്ലി: 49 രൂപയുടെ കിടലന്‍ ഓഫറുമായി റിലയന്‍സ് ജിയോ. 49 രൂപക്ക് ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് വാലിഡിറ്റി നല്‍കുന്നതാണ് പുതിയ പദ്ധതി.

ജനുവരി 26 മുതലാണ് പുതിയ പ്ലാന്‍ നിലവില്‍ വന്നത്. ഇതനുസരിച്ച് 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒരു ജി.ബി ഡാറ്റ ഉപഭോക്താവിന് ലഭിക്കും. കൂടാതെ സൗജന്യ വിളികളും. 28 ദിവസത്തേക്കാണ് ഇതിന് പ്രാബല്യം. ഇതിനു പുറമേ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നീ നിരക്കിലുള്ള ആഡ് ഓണ്‍ സാഷെകളും ലഭ്യമാണ്.

49 രൂപയിലേക്ക് നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ പേര്‍ ജിയോയെ തേടിയെത്തുമെന്നാണ് പ്രതീക്ഷ. ജിയോഫോണിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും വില്‍പ്പനയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.