റിലയന്‍സ് ജിയോ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റാ ഓഫറുകള്‍ നല്‍കുന്ന സാഷേ പായ്ക്കുകള്‍ അവതരിപ്പിച്ചു. വിലക്കുറവില്‍ മികച്ച താരിഫ് പ്ലാന്‍ നല്‍കുന്നതിനായി ഇപ്പോഴിതാ ജിയോ 19 രൂപ, 52 രൂപ, 98 രൂപ എന്നിങ്ങനെ മൂന്ന് സാഷേ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ വാലിഡിറ്റിയില്‍ കുറഞ്ഞ അളവ് ഡാറ്റയാണ് ഈ ഓഫറുകള്‍ നല്‍കുന്നത്. 19 രൂപ മുതല്‍ 9999 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കിവരുന്നത്. 

19 രൂപ പ്രീപെയ്ഡ് പ്ലാന്‍ 

19 രൂപയുടെ റീച്ചാര്‍ജ് പായ്ക്കില്‍ ഒരു ദിവസം വാലിഡിറ്റില്‍ ദിവസം 150 എംബി ഡാറ്റയാണ് ലഭിക്കുക. അതിന് ശേഷം ഇന്റര്‍നെറ്റ് വേഗത 64 കെബിപിഎസ് ആവും. കൂടാതെ അണ്‍ലിമിറ്റഡ് കോളുകള്‍, 20 എസ്എംഎസ്. ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍ എന്നിവ ലഭിക്കും.

52 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 

ഈ പ്ലാനില്‍ ഏഴ് ദിവസത്തെ വാലിഡിറ്റിയില്‍ ദിവസം 1.05 ജിബി ഡാറ്റായാണ് ലഭിക്കുക. പ്രതിദിനം 150 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. അതിന് ശേഷം വേഗത 64 കെബിപിഎസ് ആയി ചുരുങ്ങും. അണ്‍ലിമിറ്റഡ് കോളുകളും 70 എസ്എംഎസും ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷനും ഇതിനൊപ്പം ഉണ്ടാവും.

98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 

14 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ ആകെ 2.1 ജിബി ഡാറ്റയാണ് ലഭിക്കുക. മറ്റു പ്ലാനുകളെ പോലെ തന്നെ ഇതില്‍ പ്രതിദിനം 150 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. അതിന് ശേഷം വേഗത 64 കെബിപിഎസ് ആയി ചുരുങ്ങും. 140 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും.