ഫൈബര്‍ ടു ദ ഹോം എന്ന പദ്ധതിയാണ് റിലയന്‍സ് ജിയോ അടുത്തതായി ലക്ഷ്യം വയ്ക്കുന്നത്. ഒരു ദശാബ്ദമായി ഇന്ത്യയില്‍ എങ്ങും ഫൈബര്‍ ശൃംഖല ഉണ്ടാക്കാനുള്ള നീക്കം മുകേഷ് അംബാനിയുടെ കമ്പനി ആരംഭിച്ചിരുന്നു. ഇത് 99 ശതമാനത്തോളം പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ട് ഇതോടെ ഫൈബര്‍ ടു ദ ഹോം (എഫ്ടിടിഎച്ച്) നടപ്പിലാക്കാം എന്നാണ് റിലയന്‍സ് കരുതുന്നത്.

ഇത് പ്രകാരം ലഭിക്കുന്ന ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റിന് 1ജിബിപിഎസ് സ്പീഡ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് നല്‍കാന്‍ ഉദ്ദേശിക്കുന്ന ജിയോടിവി അടക്കമുള്ള പദ്ധതികളും എഫ്ടിടിഎച്ചിന്‍റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.

ഒരു ഡിടിഎച്ച്, ഇന്‍റര്‍നെറ്റ് സേവനം മാത്രമല്ല എഫ്ടിടിഎച്ചിലൂടെ റിലയന്‍സ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. പൂര്‍ണ്ണമായും സ്മാര്‍ട്ട് ഹോം സിസ്റ്റമാണ് ഇത്. അതായത് ഒരു വീട്ടിലെ സെക്യൂരിറ്റി സിസ്റ്റം മുതല്‍. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം വരെ ഇതുമായി ബന്ധപ്പെട്ടിരിക്കും. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് എന്ന ടെക് രീതിയുടെ നടപ്പാക്കാലായിരിക്കും ഇത്.