റിലയന്‍സ് ജിയോ വിവരങ്ങള്‍ വില്‍ക്കുന്നു ?

സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ച ജിയോയുടെ ഉപയോക്താക്കള്‍ക്കാണ് ഹാക്കിംഗ് ഗ്രൂപ്പായ അനോണിമസ് ഇന്ത്യയുടെ മുന്നറിയിപ്പ്. റിലയന്‍സ് ജിയോക്കെതിരെ നേരത്തെയും അനോണിമസ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ജിയോയുമായി ബന്ധപ്പെട്ട ആപ്പുകളില്‍ നിന്നുള്ള കോള്‍ വിവരങ്ങള്‍ അമേരിക്കയിലേയും സിങ്കപ്പൂരിലേയും സെര്‍വറുകളിലേയ്ക്ക് പോകുന്നുവെന്നാണ് അനോണിമസിന്‍റെ പുതിയ കണ്ടെത്തല്‍. ഈ വിവരങ്ങള്‍ മാഡ് മി എന്ന് പരസ്യദാതാവുമായി പങ്കുവെയ്ക്കുന്നുവെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. 

ബ്ലോഗ് പോസ്റ്റിലായിരുന്നു അനോണിമസിന്റെ വെളിപ്പെടുത്തല്‍. എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ സംവിധാനമില്ലാത്ത ചാറ്റ് ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അനോണിമസിന്‍റെ അവകാശവാദം. ഇത് തെളിയിക്കുന്ന തെളിവുകളടങ്ങിയ സ്‌ക്രീന്‍ ഷോട്ടുകളും അനോണിമസ് ഷെയര്‍ ചെയ്തിട്ടുണ്ട്. 

ജിയോയുടെ വിശദീകരണം

ജിയോ വിവരങ്ങള്‍ ശേഖരിയ്ക്കുന്നത് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും ഉപയോക്താക്കളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനാണെന്നുമാണ് ജിയോ ഇന്‍ഫോ കോമിന്‍റെ വിശദീകരണം. ഉപയോക്താക്കളുടെ സുരക്ഷയുടെയും സ്വകാര്യതയുടേയും കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ജിയോയുടെ വേഗത കുറയുന്നോ?

അൺലിമിറ്റഡ് 4 ജിയ്യുമായി എത്തിയ ജിയോ ഇപ്പോൾ 2ജിയുടെ സ്പീഡ് പോലും കിട്ടുന്നില്ല എന്നാണ് ചില ഉപഭോതാക്കള്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്ന ചില സ്ക്രീന്‍ ഷോട്ടുകള്‍ പറയുന്നത്. ഇപ്പോൾ ജിയോയെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ബിഎസ്എന്‍എല്‍ മികച്ചു നില്കുന്നു എന്നാണ് ടെക് സൈറ്റായ ഡിജിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കള്‍ കൂടിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം എന്ന് വിലയിരുത്തുന്നവരുമുണ്ട്.

ജിയോയുടെ വിശദീകരണം

ചില പ്രദേശങ്ങളിലെ നെറ്റ്വവര്‍ക്കിലെ പ്രശ്നം മാത്രമാണ് ഇതെന്നാണ് റിലയന്‍സ് ജിയോ ഇന്‍ഫോ കോമിന്‍റെ വിശദീകരണം.