മാര്‍ച്ചുവരെ ഫ്രീ ഓഫറുകള്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ നീട്ടിയ ജിയോ മാര്‍ച്ചില്‍ വന്‍നേട്ടത്തില്‍ എത്തുമെന്ന് വിപണി വിദഗ്ധര്‍. മാര്‍ച്ച് 2017 ഒടെ റിലയന്‍സ് ജിയോ 10 കോടി ഉപയോക്താക്കളെ ഇന്ത്യയില്‍ ഉണ്ടാക്കുമെന്നാണ് വിപണി വിദഗ്ധരായ ഫിറ്റ്ച്ച് റൈറ്റിംഗ് പറയുന്നത്. 

ഇപ്പോള്‍ 52-55 മില്ല്യണ്‍ ആണ് ജിയോ ഉപയോക്താക്കളുടെ എണ്ണം. കഴിഞ്ഞ സെപ്തംബറിലാണ് ജിയോ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. അന്നു മുതല്‍ ഡിസംബര്‍ അവസാനം വരെ ജിയോ കോളുകളും ഡാറ്റയും ഫ്രീയായി നല്‍കി. തുടര്‍ന്നാണ് ഈ ഓഫര്‍ മാര്‍ച്ചുവരെ നീട്ടിയത്. 

അതിനിടയില്‍ ജിയോ ഓഫറുകള്‍ മാര്‍ച്ചുവരെ നീട്ടിയതിന് എതിരെ ഏയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ നിയമനടപടിക്ക് നീങ്ങുന്നുണ്ട്.