വീണ്ടും കിടിലന്‍ ഓഫറുമായി ജിയോ

First Published 16, Mar 2018, 6:32 PM IST
Reliance JioFi Rs 1999 Offer
Highlights
  • ജിയോ വൈഫൈ ഡിവൈസിന് വമ്പൻ ഓഫറുമായി റിലയൻസ്

ജിയോ വൈഫൈ ഡിവൈസിന് വമ്പൻ ഓഫറുമായി റിലയൻസ്. 1999 രൂപയ്ക്ക് ജിയോഫൈ വാങ്ങിയാൽ എട്ടു മാസത്തേക്ക് 336 ജിബി ഡേറ്റ ഉപയോഗിക്കാം. 1999 രൂപയ്ക്ക് ഡിവൈസ് ഉൾപ്പടെയുള്ള ഓഫർ അനുസരിച്ച് 1295 രൂപയ്ക്ക് ഫ്രീ ഡേറ്റയും ശേഷിക്കുന്ന 2300 രൂപയുടെ വൗച്ചറുകളും നൽകും. ഫലത്തില്‍  ജിയോഫൈ ഡിവൈസ് വാങ്ങിയാൽ 3595 രൂപയുടെ അധികനേട്ടം ലഭിക്കുമെന്ന് അര്‍ത്ഥം.

1295 രൂപയ്ക്ക് ദിവസം 1.5 ജിബി, 2ജിബി, 3ജിബി ഡേറ്റകൾ വിവിധ പ്ലാനുകൾ പ്രകാരം ലഭിക്കും. ഇതിൽ 1295 രൂപയും 2300 രൂപയും ചേര്‍ത്താണ് 3595 രൂപയുടെ നേട്ടം ജിയോഫൈ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 4ജി ഹോട്ട്സ്പോട്ട് ഓഫറില്ലാതെ 999 രൂപയ്ക്കും ജിയോഫൈ വിപണിയിലുണ്ട്.  

എജിയോ, റിലയൻസ് ഡിജിറ്റൽ, പേടിഎം എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോൾ ഈ വൗച്ചറുകൾ ഉപയോഗിക്കാം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

മാർച്ച് 31 നിലവിലെ പ്രൈം അംഗത്വം തീരുന്നതോടെ പുതിയ ഓഫറുകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

loader