ഗംഭീര ഓഫറുകളുമായി റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍റ് സര്‍വീസായ ജിയോ ജിഗാ ഫൈബര്‍ അവതരിപ്പിക്കുന്നു

മുംബൈ: ഗംഭീര ഓഫറുകളുമായി റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍റ് സര്‍വീസായ ജിയോ ജിഗാ ഫൈബര്‍ അവതരിപ്പിക്കുന്നു. സെക്കന്‍റുകള്‍കൊണ്ട് സിനിമ ഡൗണ്‍ലോഡ് സാധ്യമാകുന്ന വേഗതയാണ് ജിയോ ബ്രോഡ‍്ബാന്‍റ് വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷം ജിയോഫൈബര്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ അവതരിപ്പിക്കാനിരുന്ന ജിയോ ഫൈബര്‍ പിന്നീട് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. 100 എംബിപിഎസ് വേഗത്തില്‍ 100 ജിബി ഡേറ്റ കേവലം 500 രൂപയ്ക്ക് ജിയോ ഫൈബര്‍ വഴി നല്‍കുമെന്നാണ് പ്രമുഖ സൈറ്റുകള്‍ പറയുന്നത്.

ജിയോ ഫൈബര്‍ വരുന്നതോടെ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡുകളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുനത്. നിലവില്‍ പത്ത് നഗരങ്ങളിലാണ് ജിയോ ഫൈബര്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. മുപ്പതോളം നഗരങ്ങളില്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുക. ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഫ്രീ നല്‍കുമെന്നാണു സൂചന.