കോടതിയില്‍ സാധാരണ കോടതിക്ക് പുറമേ പരീക്ഷണാര്‍ത്ഥമാണ് ഈ സിസ്റ്റം സ്ഥാപിച്ചത്. ഏതാണ്ട് 548 കേസുകള്‍ റോബോട്ട് കേട്ടു. മര്‍ദ്ദനം, വ്യക്തിഹത്യ തുടങ്ങിയ കേസുകളാണ് സിസ്റ്റം കേട്ടത്. പിന്നീട് ജഡ്ജിക്ക് ഒപ്പം തന്നെ സിസ്റ്റവും തന്‍റെ ജഡ്ജ്മെന്‍റ് അറിയിക്കും. പിന്നീട് ജഡ്ജി പാനലിന്‍റെ വിധിയോട് റോബോട്ടിന്‍റെ വിധി ഒത്തുനോക്കുകയാണ് ചെയ്തത്.

എന്നാല്‍ അത്ര വേഗത്തില്‍ കോടതിക്ക് പകരം ഈ റോബോട്ട് ജഡ്ജുമാര്‍ എത്തില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള നിയമ സംവിധാനത്തില്‍ ഒരു കറക്ടീവ് ഫോഴ്സായി ഇത് ഉപയോഗപ്പെടുത്താം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ജേര്‍ണല്‍ പീര്‍ ജെ കപ്യൂട്ടര്‍ സയന്‍സ് എന്ന ശാസ്ത്ര ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.