ലാസ്വേഗസ്: ഇത്തവണത്തെ ഇന്‍റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ ലോകോത്തര ബ്രാന്‍റുകളുടെ കുടമാറ്റ വേദിയാണ്. തങ്ങളുടെ പ്രോഡക്ട് അവതരിപ്പിക്കാന്‍ ഇതിലും നല്ല വേദിയില്ലെന്നാണ് പ്രമുഖ കമ്പനികള്‍ തന്നെ പറയുന്നത്. 

എന്നാല്‍ പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ എല്‍ജിയുടെ സ്മാര്‍ട് റോബോട്ടിന്റെ അവതരണം കുഴപ്പത്തിലായത് സിഇഎസ് 2018ലെ വാര്‍ത്തകളിലിടം നേടിയ സംഭവമായിമാറി.

കഴിഞ്ഞ ദിവസം നടന്ന അവതരണ പരിപാടിയിലാണ് കമ്പനിയുടെ സ്മാര്‍ട് റോബോട്ട് ആയ ക്ലോയിയെ(Cloi) എല്‍ജി മാര്‍ക്കറ്റിങ് ചീഫ് ഡേവ് വാന്റര്‍വാള്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 

ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ കുഞ്ഞന്‍ റോബോട്ട് ഡേവിന്റെ ചില ചോദ്യങ്ങള്‍ക്ക് ക്ലോയ് മറുപടി നല്‍കിയില്ല. ഇത് സദസ്സിന്റെ മുന്നില്‍ എല്‍ജിയെ നാണംകെടുത്തി