മോസ്കോ: റഷ്യയുടെ ആളില്ലാത്ത കാർഗോ ബഹിരാകാശ പേടകം വിക്ഷേപ്പിച്ചു സെക്കൻഡുകൾക്കകം തകർന്നു. പ്രോഗ്രസ് എംഎസ്–04 പേടകവും വഹിച്ചു പറന്നുപോങ്ങിയ സോയുസ്–യു റോക്കറ്റാണു വിക്ഷേപിച്ച് 383 സെക്കൻഡുകൾക്കു ശേഷം പൊട്ടിത്തെറിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള(ഐഎസ്എസ്) ഓക്സിജൻ, ആഹാരം, റോക്കറ്റ് ഇന്ധനം തുടങ്ങിയ സാധനങ്ങളും വഹിച്ചു കൊണ്ടു പേടകമാണു സൈബീരിയയിലെ ബീസ്കിൽ തകർന്നു വീണത്. 

സംഭവത്തെ തുടർന്നു അടുത്ത മൂന്നുമാസം നടത്താനിരുന്ന എല്ലാ ബഹിരാകാശ വിക്ഷേപണങ്ങളും റഷ്യ നിർത്തിവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുന്നതിനായി റഷ്യ വർഷന്തോറും മൂന്നു മുതൽ നാലു പേടകങ്ങൾ വിക്ഷേപിക്കാറുണ്ട്.