Asianet News MalayalamAsianet News Malayalam

ചന്ദ്രോപരിതലത്തില്‍ സായിബാബയെന്ന് വ്യാജപ്രചരണം

നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുന്ന തരത്തിലുള്ള രൂപങ്ങളൊന്നുതന്നെ ഈ ദിവസം ചന്ദ്രോപരിതലത്തില്‍ ഉണ്ടായിരുന്നില്ല. എവിടെ നിന്നുമാണ് ഇത്തരമൊരു വ്യാജ സന്ദേശം പൊട്ടിപ്പുറപ്പെട്ടത് എന്നതിനെ സംബന്ധിച്ച് ആര്‍ക്കും യതൊരു ധാരണയുമില്ല. 

Sai Baba Appears In Moon hoax
Author
Bhubaneswar, First Published Sep 24, 2018, 10:22 PM IST

ഭുവനേശ്വര്‍: ചന്ദ്രോപരിതലത്തില്‍ സത്യസായി ബാബയയുടെ രൂപം കാണമെന്ന പ്രചരണം വ്യാപിക്കുന്നു. ഞായറാഴ്ച രാത്രിയോടെ ഭുവനേശ്വറിലാണ് സംഭവം ഉണ്ടായത്. പ്രചരണത്തില്‍ വിശ്വസിച്ച് പലരൂം ചന്ദ്രനെ നോക്കി സായ് ഭജന പാടുക പോലും ചെയ്തു. പലര്‍ക്കും  വാട്ട്സ്ആപ്പിലൂടെയും, ബന്ധുക്കളുടെ ഫോണ്‍ വഴിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചത്. 

ഇത് വലിയ രീതിയില്‍ പ്രചരിചതോടെ സാധരണക്കര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുന്ന തരത്തിലുള്ള രൂപങ്ങളൊന്നുതന്നെ ഈ ദിവസം ചന്ദ്രോപരിതലത്തില്‍ ഉണ്ടായിരുന്നില്ല. എവിടെ നിന്നുമാണ് ഇത്തരമൊരു വ്യാജ സന്ദേശം പൊട്ടിപ്പുറപ്പെട്ടത് എന്നതിനെ സംബന്ധിച്ച് ആര്‍ക്കും യതൊരു ധാരണയുമില്ല. 

തങ്ങളെ ഒരു ബന്ധു വിളിച്ച് സായി ബാബയുടെ രൂപം ചന്ദ്രനില്‍ തെളിഞ്ഞിട്ടുണ്ട് എന്നു പറയുകയായിരൂന്നു. ഇതോടെ പുറത്തിറങ്ങി ചന്ദ്രനെ നോക്കിയെങ്കിലും പ്രത്യേകിച്ച് ഒരു രൂപവും തോന്നിയില്ല എന്ന് അശോക് ജെന എന്ന വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം എന്നു ആവശ്യപ്പെട്ട് ഒരുകൂട്ടം വിശ്വാസികളും രംഗത്തുവന്നിട്ടുണ്ട്. അതേ സമയം പ്രദേശിക ചാനലുകളില്‍ അടക്കം ഈ സംഭവം വാര്‍ത്തയായിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios