Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്സി ജെ5, ജെ7, 2016 മോഡലുകള്‍ പുറത്തിറങ്ങി

Samsung Galaxy J5 (2016) and J7 (2016) prices revealed
Author
New Delhi, First Published May 3, 2016, 7:34 AM IST

സാംസങ്ങ് ഗ്യാലക്സി ജെ5, ജെ7, 2016 മോഡലുകള്‍ പുറത്തിറങ്ങി. ചൈനയിലാണ് ഫോണ്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. ഇതിന്‍റെ വിലയും ഇപ്പോള്‍ സാംസങ്ങ് പുറത്തുവിട്ടിട്ടുണ്ട്. ഗ്യാലക്സി ജെ5ന് ഇപ്പോഴത്തെ കൊറിയന്‍ വിലയില്‍ കണക്കാക്കിയാല്‍ 17,000 രൂപവരും. ഗ്യാലക്സി ജെ5ന് ഏതാണ്ട് 21,000 രൂപവരും.

ഹാര്‍ഡ് വെയറിലും സോഫ്റ്റ് വെയറിലും പ്രത്യേകതകള്‍ ഏറെയുള്ളതാണ് ജെ5 ഉം, ജെ7ഉം. ജെ7 5.5 ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയോടെയാണ് എത്തുന്നത്. ഫോണിന്‍റെ പിക്സല്‍ ഡെന്‍സിറ്റി 402 പിപിഐ ആണ്. ഒക്ടാകോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രോസ്സര്‍ ശേഷി 1.6 ജിഗാഹെര്‍ട്സാണ്. 3ജിബിയാണ് റാം ശേഷി. 16ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. മെമ്മറി ശേഷി 128 ജിബിവരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പ്രധാന ക്യാമറ 13എംപിയാണ്, മുന്‍ ക്യാമറ 5 എംപിയാണ്. മുന്നിലേയും പിന്നിലേയും ക്യാമറയ്ക്ക് എല്‍ഇഡി ഫ്ലാഷുണ്ട്.  4ജി സപ്പോര്‍ട്ടാണ് ഫോണ്‍. 3,300 എംഎഎച്ചാണ് ബാറ്ററി ശേഷി.

ഗ്യാലക്സി ജെ5 ലേക്ക് വന്നാല്‍ 5.2 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. എച്ച്ഡി സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. 1.2 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രോസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റാം ശേഷി 2 ജിബിയാണ്. 13 എംപി ക്യാമറ പിന്നിലും 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. 

Follow Us:
Download App:
  • android
  • ios