Asianet News MalayalamAsianet News Malayalam

ഗ്യാലക്സി ജെ6 ന്‍റെ വിലവെട്ടിക്കുറച്ച് സാംസങ്ങ്

4ജിബി മോഡലിനും, 3 ജിബി മോഡലിനും സാംസങ്ങ് വില കുറച്ചതായാണ് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. 3ജിബി ഗ്യാലക്സി ജെ6ന്‍റെ പുതുക്കിയ വില 12,490 ആണ്

Samsung Galaxy J6 Price in India Reportedly Cut
Author
Mumbai, First Published Oct 1, 2018, 5:08 PM IST

സാംസങ്ങ് ഗ്യാലക്സി ജെ6 ന്‍റെ വിലവെട്ടിക്കുറച്ച് സാംസങ്ങ്. 4ജിബി മോഡലിനും, 3 ജിബി മോഡലിനും സാംസങ്ങ് വില കുറച്ചതായാണ് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. 3ജിബി ഗ്യാലക്സി ജെ6ന്‍റെ പുതുക്കിയ വില 12,490 ആണ്. 4ജിബി പതിപ്പിന്‍റെ പുതുക്കിയ വില 13,990 രൂപയാണ്. പുറത്തിറക്കിയ സമയത്ത് 3ജിബി പതിപ്പിന്‍റെ വില 13,990 രൂപയും, 4ജിബി പതിപ്പിന്‍റെ വില 16,490 രൂപയുമായിരുന്നു. പിന്നീട് 4ജി പതിപ്പിന്‍റെ വില 15,990 ലേക്ക് സാംസങ്ങ് കുറച്ചിരുന്നു. അവിടെ നിന്നും കുറവ് വരുത്തിയാണ് പുതിയ വില.

മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മുകേഷ് ടെലികോം എന്ന റീടെയില്‍ ഷോപ്പാണ് വിലക്കുറവ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. നേരത്തെ തന്നെ ഫോണ്‍ വിലക്കുറവ് സംബന്ധിച്ച് ആദ്യം വാര്‍ത്ത പുറത്തുവിടുന്നവരാണ് മുകേഷ് ടെലികോം. അടുത്തിടെ വിപണിയില്‍ 1000-15000 സെക്ഷനില്‍ കുറേഫോണുകള്‍ ഇറങ്ങിയ വെളിച്ചത്തില്‍ കൂടിയാണ് സാംസങ്ങിന്‍റെ നീക്കം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ സാംസങ്ങ് ഈ വിലയ്ക്ക് ജെ6 ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ജെ6. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡി പാനലാണ് ഈ ഫോണിനുള്ളത്. സാംസങ്ങിന്‍റെ എക്സിനോസ് 7870 എസ്ഒസി ചിപ്പാണ് ഈ ഫോണിലുള്ളത്. 13എംപിയാണ് ഫോണിന്‍റെ പിന്നിലെ ക്യാമറ. മുന്‍ ക്യാമറ 8 എംപിയാണ്.

Follow Us:
Download App:
  • android
  • ios