സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലാണ് ഗ്യാലക്സി ജെ 7 പ്ലസ് ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ് ഗ്യാലക്‌സി ജെ 7 പ്ലസ്സിന്‍റെ ഏറ്റവും വലിയ സവിശേഷത ഡ്യൂവല്‍ പിന്‍ ക്യാമറയാണ് . ഫോണ്‍ ആദ്യം തായ് ലാന്‍റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 25000 രൂപ ആയിരിക്കും ഫോണിന്‍റെ വില എന്നാണ് സൂചന. സെപ്റ്റംബര്‍ 22 ന് ഫോണ്‍ ഇറങ്ങിയേക്കും. എന്നാല്‍ ഇതിനെപറ്റി കമ്പനി പ്രതികരിച്ചിട്ടില്ല.

13 മെഗാപിക്‌സലും 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും സാംസങ് ഗാലക്‌സി ജെ 7 പ്ലസ്സിനുണ്ട്. വെര്‍ച്വല്‍ അസിസ്റ്റന്റ്, മുഖം തിരിച്ചറിയല്‍ സംവിധാനവും ഈ ഫോണിലുണ്ട്. 5.5 ഇഞ്ചിന്റെ ഫുള്‍ എച്.ഡി (1080x1920പിക്‌സെല്‌സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെ, ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, 3000 എംഎഎച് ബാറ്ററി, 4 ജിബി റാം, കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നി സവിശേഷത ഉണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 7.1.1 നൗഗാട് ആണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്.