കഴിഞ്ഞമാസം ഇറങ്ങിയ ഗ്യാലക്സി ജെ8 ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 28ന് എത്തും

കഴിഞ്ഞമാസം ഇറങ്ങിയ ഗ്യാലക്സി ജെ8 ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 28ന് എത്തും. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളിലാണ് ഇന്‍ഫിനിറ്റ് ഡിസ്പ്ലേ അടങ്ങുന്ന ഈ ബഡ്ജറ്റ് ഫോണ്‍ എത്തുക.

ഗ്യാലക്സി ജെ8 ല്‍ എത്തുമ്പോള്‍ 6 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് കാണുക. ഇന്‍ഫിനിറ്റി ഡിസ്പ്ലേ അനുപാതം 18.5:9. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 ചിപ്പാണ് ഫോണിന്‍റെ കരുത്ത്. 4ജിബി റാമുള്ള ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി 256 ജിബിയാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിയായി മെമ്മറി ശേഷി അപ്ഗ്രേഡ് ചെയ്യാം. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണിന്‍റെ ഒഎസ് ആന്‍ഡ്രോയ്ഡ് ഓറീയോ ആണ്. ബാറ്ററി ശേഷി 3,500 എംഎഎച്ചാണ്.

Scroll to load tweet…

ഗ്യാലക്സി ജെ8 ല്‍ എത്തുമ്പോള്‍ ഇത് റിയര്‍ ക്യാമറ ഇരട്ട സെറ്റപ്പിലാണ് 16 എംപി+5 എംപിയാണ് പിന്നില്‍. മുന്നില്‍ അപ്പാച്ചര്‍ f/1.9 ഓടെയുള്ള 16 എംപി ക്യാമറ സെല്‍ഫിക്കായി നല്‍കിയിരിക്കുന്നു. ഈ ഫോണിന് 18,990 രൂപയായിരിക്കും വില വരുന്നത്. ഇതിന് പുറമേ ഐസിഐസി കാര്‍ഡ് ഉപയോഗിച്ചാല്‍ 1,500 രൂപവരെ കിഴിവ് ലഭിക്കും.