ഗ്യാലക്സി നോട്ട് 9 ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 6:32 PM IST
Samsung Galaxy Note 9 Price in India Revealed, Pre-Orders Open
Highlights

ഓഫ്ലൈനായും ഓണ്‍ലൈനായും സാംസങ്ങ് ഗ്യാലക്സി നോട്ട് 9 പ്രീ ബുക്കിംഗ് എടുക്കുന്നുണ്ട്. ആഗസ്റ്റ് 22 മുതലായിരിക്കും ഇന്ത്യയിലെ ഈ ഫോണിന്‍റെ വില്‍പ്പന എന്നാണ് സൂചന

സാംസങ്ങ് പ്രീമിയം ഫോണ്‍ ഗ്യാലക്സി നോട്ട് 9 ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. രണ്ട് പതിപ്പുകളായി എത്തുന്ന നോട്ട് 9ന്‍റെ  6ജിബി റാം+128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് 67,900 രൂപയാണ് വില. 8ജിബി+512 ജിബി പതിപ്പിന് വില 84,900 രൂപയാണ്. ഫോണിന്‍റെ പ്രീ ഓഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ആഗസ്റ്റ് 10 മുതല്‍ 21 വരെയാണ് ഇന്ത്യയിലെ പ്രീ ഓഡര്‍. 

ഓഫ്ലൈനായും ഓണ്‍ലൈനായും സാംസങ്ങ് ഗ്യാലക്സി നോട്ട് 9 പ്രീ ബുക്കിംഗ് എടുക്കുന്നുണ്ട്. ആഗസ്റ്റ് 22 മുതലായിരിക്കും ഇന്ത്യയിലെ ഈ ഫോണിന്‍റെ വില്‍പ്പന എന്നാണ് സൂചന. വിവിധ ഓഫറുകളും ഈ ഫോണിന് വേണ്ടി സാംസങ്ങ് ലോഞ്ചിംഗ് ഓഫറായി പ്രഖ്യാപിച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകും. 4,999 രൂപ കൊടുത്ത് പ്രീബുക്കിംഗ് നടത്തുന്ന വ്യക്തിക്ക് സാംസങ്ങ് സ്മാര്‍ട്ട് റിസ്റ്റ് ബാന്‍റ്  ഗിയര്‍ സ്പോര്‍ട്ട് ലഭിക്കും. ഇതിന് 22,900 രൂപയാണ് വില. സാംസങ്ങിന്‍റെ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ 6,000 രൂപ വരെ എക്സേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 7,999 മുതല്‍ എയര്‍ടെല്‍ ഈ ഫോണിന് ഡൌണ്‍ പേമെന്‍റ് നല്‍കുന്നുണ്ട്. പിന്നീട് 2,999 രൂപയുടെ 24 ഇഎംഐയായി പണം അടച്ചാല്‍ മതി. ഒപ്പം 100 ജിബി എയര്‍ടെല്‍ ഡാറ്റയും ലഭിക്കും. 6ജിബി പതിപ്പ് മാത്രമായിരിക്കും എയര്‍ടെല്‍ സൈറ്റ് വഴികിട്ടുന്ന ഈ ഓഫറില്‍ ലഭിക്കുക.

സാംസങ്ങ് ഗ്യാലക്സി നോട്ട് 9 ഡ്യൂവല്‍ സിം ഫോണ്‍ ആണ്. ആന്‍ഡ്രോയ്ഡ് ഓറീയോ 8.1 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍ പുതിയ ആന്‍ഡ്രോയ്ഡ് പിയിലേക്ക് അപ്ഡേറ്റ് ലഭിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. 6.4 ക്യുഡ് എച്ച്ഡി പ്ലസ് ആണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 1440x2960 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. ഒപ്പം ഡിസ്പ്ലേ എഎംഒഎല്‍ഇഡി ഇന്‍ഫിനിറ്റി ഡിസ്പ്ലേ പാനലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ നോട്ട് 9ന്‍റെ മോഡലിന് എക്സിനോസ് 9810 എസ്ഒസി ചിപ്പാണ് ഉള്ളത്. 

പിന്നില്‍ ലംബമായി ക്രമീകരിച്ചിരിക്കുന്ന 12 എംപി ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്‍റെ പിന്നില്‍ ഉള്ളത്.  ഇതില്‍ ഒരു സെന്‍സര്‍ ടെലിഫോണിക്ക് ലെന്‍സാണ്. ഒന്ന് വൈഡ് അംഗിളുമാണ്. ഇരു ക്യാമറകളും ഒഐഎസ് ഇഫക്ടോടെയാണ് എത്തുന്നത്. മുന്നിലെ സെല്‍ഫി ക്യാമറ 8 എംപി പിക്സലാണ് ഇതിന്‍റെ അപ്പച്ചര്‍ എഫ് 1.7 ആണ്.  4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ലഭിക്കും. 

loader