മണിക്കൂറുകള്‍ മാത്രമേ സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ പുറത്തിറങ്ങാന്‍ ബാക്കിയുള്ളു. സാംസങ്ങ് ഈ ലോഞ്ചിംഗിന് വേണ്ടി എല്ലാ ഒരുക്കങ്ങളും ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദിയായ ബാഴ്സിലോനയില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ എന്തായിരിക്കും ഈ ഫോണിന്‍റെ വില എന്നത് സംബന്ധിച്ച് വ്യക്തതയൊന്നും ഇല്ല.

പക്ഷെ ചില സൂചനകള്‍ ലഭ്യമാണ് എന്നാണ് ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഇമേജ്ഗുര്‍ ഉപയോക്താവ് ഇട്ട ചോര്‍ന്ന് ലഭിച്ചത് എന്ന് കരുതുന്ന സാംസങ്ങിന്‍റെ വില പട്ടികയാണ് ഈ സൂചന നല്‍കുന്നത്. 

ഇത് പ്രകാരം സാംസങ്ങ് ഗ്യാലക്സി എസ്9 ന് 849 യൂറോ അഥവ 67,700 രൂപ വരും. അതേ സമയം ഗ്യാലക്സി എസ്9 പ്ലസിന് ഏതാണ്ട് 1000 യൂറോ അതായത് 79,800 രൂപ വരും എന്നാണ് വിവരം.