Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗിയര്‍ എസ്3 ഇന്ത്യയില്‍

Samsung Tizen based Gear S3 smartwatch launched in India
Author
First Published Jan 11, 2017, 11:11 AM IST

സാംസങ്ങ് തങ്ങളുടെ സ്മാര്‍ട്ട് വാച്ച് ഗിയറിന്‍റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. ഗിയര്‍ എസ്3 രണ്ട് പതിപ്പുകളായാണ് ഇറങ്ങുന്നത്. ഫ്രണ്ടറിയര്‍, ക്ലാസിക്ക് എന്നീ പതിപ്പുകളിലാണ് ഗിയര്‍ എസ് 3 എത്തുക. രണ്ട് പതിപ്പിനും 28,500 രൂപയാണ് വില വരുന്നത്. ജനുവരി 18 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഈ വാച്ച് വില്‍പ്പനയ്ക്ക് എത്തും.

ഗിയര്‍ എസ് 3ക്ക് 1.3 ഇഞ്ച് സര്‍ക്കുലാര്‍ സൂപ്പര്‍ എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് ഉള്ളത് ഇതിന്‍റെ റെസല്യൂഷന്‍ 360 x 360 പിക്സലാണ്. ഒപ്പം സ്ക്രീനിന് ഗോറില്ല ഗ്ലാസ് എസ്ആര്‍ പ്ലസ് പ്രോട്ടക്ഷനും ലഭിക്കും. ഇതിന്‍റെ ബാറ്ററി ശേഷി 380 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ്. ഈ വാച്ചിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ടിസന്‍ വെയറബിള്‍ 2.3.2 ആണ്.

Follow Us:
Download App:
  • android
  • ios