സൗദി: വീഡിയോ ചാറ്റിംഗിന്‍റെ പേരില്‍ അറസ്റ്റിലായ സൗദി യുവാവ് അബു സിന്‍ ജയില്‍മോചിതനായി. ഒരാഴ്ചത്തെ ജയില്‍വാസത്തിന് ശേഷമാണ് അബു ജയില്‍മോചിതനായത്. അല്‍ അറേബ്യ ന്യൂസ് ചാനലാണ് അബു സിന്റെ മോചനം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കന്‍ യുവതിയുമായുള്ള അബു സിന്‍ വീഡിയോ ചാറ്റിംഗിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഈ പത്തൊന്‍പതുകാരന്‍ ശ്രദ്ധേയനായത്.

സദാചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സൗദി മതകാര്യ പോലീസാണ് അബു സിനെ അറസ്റ്റ് ചെയ്തത്. ഭാഷ അറിയാത്ത അബു സിന്‍ യുഎസ് യുവതിയുമായി ചാറ്റ് ചെയ്യുന്നതിന്‍റെ വീഡിയോ അബൂസിന്‍-ക്രിസ്റ്റീന എന്ന പേരിലാണ് പ്രചരിച്ചത്.