യൂട്യൂബ് വീഡിയോകളുടെ തുടക്കത്തില്‍ സ്കിപ്പ് ചെയ്യാന്‍ പറ്റാത്ത 30 സെക്കന്റ് പരസ്യങ്ങള്‍ 2018 മുതല്‍ കാണിക്കേണ്ടതില്ലെന്ന് ഗൂഗ്ള്‍ തീരുമാനിച്ചിരിക്കുന്നു. കുറേക്കൂടി  ഉപയോക്തൃ സൗഹൃദമായി പരസ്യങ്ങള്‍ അവതരിപ്പിക്കാണത്രെ ഗൂഗിളിന്റെ നീക്കം. ഫേസ്ബുക്കില്‍ നിന്ന് അടക്കം ഇപ്പോള്‍ നേരിടുന്ന കടുത്ത മത്സരം കൂടി കണക്കിലെടുത്താണ് ഗൂഗിളിന്റെ നീക്കം. വീഡിയോകളുടെ തുടക്കത്തില്‍ കാണിക്കുന്ന 30 സെക്കന്റ് പരസ്യങ്ങളിലെല്ലാം സ്കിപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും. എന്നാല്‍ 15, 20 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ ഇനിയും തുടരും. യുട്യൂബ് ഉപയോക്താക്കളില്‍ 90 ശതമാനവും പരസ്യങ്ങള്‍ സ്കിപ്പ് ചെയ്യുന്നെന്നാണ് കണക്ക്.