രാത്രിയിൽ 'നിറം മാറുന്ന' പറക്കും അണ്ണാന്‍; ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തല്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 7, Feb 2019, 2:59 PM IST
Scientists discover flying squirrels turn pink at night
Highlights

വിസ്കോൺസിൻസ് നോർത്ത് ലൻഡ് കോളജിലെ വനശാസ്‌ത്ര വകുപ്പ് പ്രൊഫസറായ ജോൺ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞർ ചേർന്നാണ് നിറം മാറുന്ന പറക്കും അണ്ണാനെ കണ്ടെത്തിയത്. 

വാഷിങ്ടൺ: അമേരിക്കയിൽ രാത്രിയിൽ 'നിറം മാറുന്ന' പറക്കും അണ്ണാനെ കണ്ടെത്തി. വിസ്കോൺസിൻസ് നോർത്ത് ലൻഡ് കോളജിലെ വനശാസ്‌ത്ര വകുപ്പ് പ്രൊഫസറായ ജോൺ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞർ ചേർന്നാണ് നിറം മാറുന്ന പറക്കും അണ്ണാനെ കണ്ടെത്തിയത്. നോർത്ത് അമേരിക്കയിയിലെ ചിലയിനം പറക്കും അണ്ണാൻമാരാണ് രാത്രികാലങ്ങളിൽ നിറം മാറുന്നതെന്ന് ശാസ്ത്രജ്ഞർമാർ നടത്തിയ പഠനത്തിൽ പറയുന്നു.

മമ്മോളജി ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിറം മാറാൻ കഴിവുള്ള ഇത്തരം പറക്കും അണ്ണാൻമാരുടെ ശരീരം രാത്രികാലങ്ങളിൽ തിളങ്ങുമെന്നും പഠനത്തിൽ പറയുന്നു. അൾട്രാവയലറ്റ് ഫ്ലാഷ് ലൈറ്റ് ഉപയോ​ഗിച്ചാണ് നിറം മാറുന്ന അണ്ണാൻമാരെ കണ്ടെത്തിയത്. ചെടികളിൽ പരീക്ഷണം നടത്തുന്നതിനായാണ് രാത്രിയിൽ മാർട്ടിനും കൂട്ടരും പുറത്തിറങ്ങിയത്. ആ സമയത്താണ് അപ്രതീക്ഷിതമായി നിറം മാറുന്ന അണ്ണാൻ ഇവരുടെ മുന്നിൽപ്പെട്ടത്.  
 
അൾട്രാവയലറ്റ് രശ്മികൾ പറക്കും അണ്ണാന്റെ ദേഹത്ത് പതിഞ്ഞപ്പോഴാണ് അണ്ണാൻ പിങ്ക് നിറമാവാൻ തുടങ്ങിയത്. പിന്നീട് നടത്തിയ വിദ​ഗ്ധ അന്വേഷണത്തിലാണ് നിറംമാറുന്ന പറക്കും അണ്ണാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പറക്കും അണ്ണാൻമാരുടെ നിറം മാറ്റത്തെ കുറിച്ചുള്ള ശാസ്ത്രീയവശങ്ങളെക്കുറിച്ച് ഇതുവരെ കണ്ടെത്താൻ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ശാസ്ത്രലോകം.

loader