Asianet News MalayalamAsianet News Malayalam

ഫോണുകള്‍ ഉപേക്ഷിക്കും മുമ്പ് ഒരു കാര്യമറിയണം; അതില്‍ സ്വര്‍ണ്ണമുണ്ട്!

വാഷിങ്ടണ്‍: ലോകത്ത് മറ്റെല്ലാ മാലിന്യങ്ങളേക്കള്‍ അപകടകരമാം വിധം കുമിഞ്ഞു കൂടുന്നത് ഇലക്ട്രോണിക് മാലിന്യങ്ങളാണ്. പരിസ്ഥിതിയെ തകര്‍ത്തെറിയുന്ന പ്ലാസ്റ്റിക് ഘടകങ്ങള്‍ ഒരു വശത്ത്. അതോടൊപ്പം വേര്‍തിരിച്ചെടുക്കാവുന്ന വിലപ്പെട്ട ലോഹങ്ങള്‍ മറുവശത്തും. ലോകത്ത് വര്‍ഷത്തില്‍ ഉരുത്തിരിയുന്ന 70 ശതമാനം ഈ വേസ്റ്റുകളും കൃത്യമായി സംസ്കരിക്കപ്പെടുകയോ പുനര്‍നിര്‍മാണത്തിന് വിധേയമാക്കപ്പെടുകയോ ചെയ്യുന്നില്ല എന്നാണ് കണക്ക്. 

Scientists find simple method to extract gold from old phones
Author
Germany, First Published Sep 14, 2018, 12:38 PM IST

വാഷിങ്ടണ്‍: ലോകത്ത് മറ്റെല്ലാ മാലിന്യങ്ങളേക്കള്‍ അപകടകരമാം വിധം കുമിഞ്ഞു കൂടുന്നത് ഇലക്ട്രോണിക് മാലിന്യങ്ങളാണ്. പരിസ്ഥിതിയെ തകര്‍ത്തെറിയുന്ന പ്ലാസ്റ്റിക് ഘടകങ്ങള്‍ ഒരു വശത്ത്. അതോടൊപ്പം വേര്‍തിരിച്ചെടുക്കാവുന്ന വിലപ്പെട്ട ലോഹങ്ങള്‍ മറുവശത്തും. ലോകത്ത്  വര്‍ഷത്തില്‍ ഉരുത്തിരിയുന്ന 70 ശതമാനം ഈ വേസ്റ്റുകളും കൃത്യമായി സംസ്കരിക്കപ്പെടുകയോ പുനര്‍നിര്‍മാണത്തിന് വിധേയമാക്കപ്പെടുകയോ ചെയ്യുന്നില്ല എന്നാണ് കണക്ക്. 

എന്നാല്‍ ഈ വേസ്റ്റുകളില്‍ നിന്ന് അതീവ പ്രാധാന്യമുള്ള ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള ഏറ്റവും പുതിയതും ലളിതവുമായ രീതി കണ്ടെത്തിയെന്നാണ് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം. ലോകത്താകെ ഒരുവര്‍ഷം ഖനനം ചെയ്യുന്ന സ്വര്‍ണത്തിന്‍റെ ഏഴ് ശതമാനം സ്വര്‍ണമെങ്കിലും ഈ മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 10 ലക്ഷം മൊബൈല്‍ ഫോണുകളുടെ സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ നിന്ന് 24 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇതിന് പുറമെ വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും.

നേരത്തെ സയനൈഡ് അടക്കമുള്ള ടോക്സിക്ക് കെമിക്കല്‍സ് ഉപയോഗിച്ചുള്ള അപകടകരമായ രീതിയായിരുന്നു ലോഹം വേര്‍തിരിക്കുന്നതിനായി ഉപോയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പല രാജ്യങ്ങളും ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് ലോഹം വേര്‍തിരിക്കുന്നതിന് പകരം. ഇ മാലിന്യം കുഴിച്ചുമൂടുകയോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയോ ആണ് ചെയ്തിരുന്നത്. ചൈനയും തായ്ലാന്‍റും അടക്കമുള്ള രാജ്യങ്ങള്‍ ഇ മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ചൈന അത് നിര്‍ത്തലാക്കി.

എന്നാല്‍ പുതിയ രീതി പ്രകാരം അപകടസാധ്യത കുറച്ചുള്ള കെമിക്കല്‍ മിശ്രിതം ഉപോയഗിച്ച് എവിടെ വച്ചും ലോഹം വേര്‍തിരിക്കല്‍ പ്രക്രിയ നടത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. അതിവീര്യമില്ലാത്ത ആസിഡില്‍ ഫോണിന്‍റെയോ ടിവിയുടെയോ പ്രിന്‍റഡ് സര്‍ക്യൂട്ട ബോര്‍ഡ്  മുക്കി വച്ച ശേഷം. ദ്രവ രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ള പുതുതായി പരീക്ഷച്ച് കണ്ടെത്തിയ മിശ്രിതം അതിലേക്ക് തുള്ളിതുള്ളിയായി ഒഴിച്ചാല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സാധക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. മിശ്രിതത്തിന്‍റെ വിവരങ്ങളൊന്നും ഗവേഷകര്‍ പുറത്തുവിട്ടിട്ടില്ല. ഈ രീതി നിലവില്‍ വന്നാല്‍ വര്‍ഷത്തില്‍ 300 ടണ്‍ സ്വര്‍ണം ഇ-മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിക്കാനാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ഇന്‍റര്‍നാഷണല്‍ സയന്‍റിഫിക് ജേര്‍ണലായ അങ്കെവാന്‍ഡേ കെമി യാണ് പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios