ലോകത്ത് ആദ്യമായി ഡ്രൈവറില്ലാ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ഓണ്‍ലൈന്‍ ടാക്സി കമ്പനി യൂബറിന്‍റെ ഡ്രൈവറില്ലാ കാറിന്‍റെ പരീക്ഷണ ഓട്ടമാണ് ദുരന്തത്തില്‍ കലാശിച്ചത്

ഫോണിക്സ്: ലോകത്ത് ആദ്യമായി ഡ്രൈവറില്ലാ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ഓണ്‍ലൈന്‍ ടാക്സി കമ്പനി യൂബറിന്‍റെ ഡ്രൈവറില്ലാ കാറിന്‍റെ പരീക്ഷണ ഓട്ടമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇതോടെ യൂബര്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണഓട്ടം നിര്‍ത്തിവച്ചു. യുഎസിലെ അരിസോണിയയിലായിരുന്നു അപകടം നടന്നത്.

എലൈന്‍ ഹെര്‍സ്ബെര്‍ഗ് എന്ന 49കാരിയാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. റോഡിന്‍റെ അരിക് ചേര്‍ന്ന് പോവുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് യൂബര്‍ ടാക്സി പാഞ്ഞു കയറുകയായിരുന്നു ,അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇത് ആദ്യമായാണ് സ്വയം പ്രവര്‍ത്തിക്കുന്ന കാര്‍ ഇടിച്ച് ഒരാള്‍ മരിക്കുന്നത്. പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഹൃദയം ഇരയ്ക്കൊപ്പമാണെന്നും യൂബര്‍ ട്വീറ്റ് ചെയ്തു. യൂബറിന് പുറമെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്രേറ്റ്സ്, ജനറല്‍ മോട്ടോഴ്സ് എന്നിവരും ഡ്രൈവറില്ലാ കാര്‍ നിര്‍മ്മിക്കുന്നുണ്ട്.