വിവിധ രീതികളില്‍ ഈ സൈബര്‍ ചൂഷണം നടക്കുന്നു എന്നാണ് സൈബര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ ഒന്ന് സെക്സ് വലകളില്‍ വീഴുന്നവരുമായി നിരന്തരം ചാറ്റ് ചെയ്ത് അവരെ സൈബര്‍ സെക്സിന് പ്രേരിപ്പിച്ച അത് വച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നതാണ്

മുംബൈ: സെക്സോര്‍ഷന്‍ എന്ന സൈബര്‍ കുറ്റകൃത്യം ഇന്ത്യയിലും വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ നാടുകളില്‍ കണ്ടുവരുന്ന ഈ കുറ്റകൃത്യം ഇന്ത്യയിലും എത്തിയതായി സ്ഥിരീകരിക്കുന്ന വാര്‍ത്തകളാണ് മുംബൈ പോലീസില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അഞ്ച് പരാതികള്‍ സെക്ടോറെഷനുമായി ബന്ധപ്പെട്ട് ലഭിച്ചെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തിയുടെ ഓണ്‍ലൈന്‍ ഹിസ്റ്ററി ചോര്‍ത്തി അതില്‍ സൈബര്‍ സെക്സ് കാണുന്ന ഹിസ്റ്ററി വച്ച ഭീഷണിപ്പെടുത്തുന്നതാണ് സെക്സോര്‍ഷന്‍ എന്ന് പറയുന്നത്.

വിവിധ രീതികളില്‍ ഈ സൈബര്‍ ചൂഷണം നടക്കുന്നു എന്നാണ് സൈബര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ ഒന്ന് സെക്സ് വലകളില്‍ വീഴുന്നവരുമായി നിരന്തരം ചാറ്റ് ചെയ്ത് അവരെ സൈബര്‍ സെക്സിന് പ്രേരിപ്പിച്ച അത് വച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നതാണ്. രണ്ടാമത് സൈബര്‍ സെക്സ് സൈറ്റുകള്‍ നോക്കുന്ന വ്യക്തിക്ക് ചില സൈബര്‍ സെക്സ് സൈറ്റുകളുടെ ലിങ്കുകള്‍ ഇട്ട് നല്‍കി അവരെ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കും. ഇത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ അത് വഴി ഉപയോഗിക്കുന്ന വ്യക്തിയുടെ സിസ്റ്റത്തിലേക്ക് മാല്‍വെയര്‍ കടന്നുകയറുകയും അയാളുടെ യൂസര്‍ ലോഗിന്‍ ചോര്‍ത്തും.ഇത് വച്ചാണ് പിന്നീട് ഭീഷണിയും പണം തട്ടലും നടക്കുക.

മുംബൈ പോലീസിന് ലഭിച്ച പരാതിയില്‍ രണ്ടെണ്ണം സ്ത്രീകളും, മൂന്ന് ആണുങ്ങളുമാണെന്ന് പോലീസ് പറയുന്നു. പൊലീസിനു ലഭിച്ച പരാതികൾക്ക് ഏതാണ്ട് സമാന സ്വഭാവമാണ്. ചില പോണോഗ്രാഫിക് സൈറ്റുകൾ സന്ദർശിച്ച് രണ്ടു ദിവസത്തിനകം തന്നെ ഇവർക്ക് ഇ–മെയിൽ സന്ദേശം എത്തി. പൂർണമായ പേരും അടുത്തിടെ സന്ദർശിച്ച പോൺ സൈറ്റുകളെ സംബന്ധിച്ച പൂർണ വിവരങ്ങളും അടങ്ങിയതായിരുന്നു സന്ദേശം. ഇരകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ തങ്ങളുടെ കൈകളിലുണ്ടെന്നും പണം നൽകിയില്ലെങ്കിൽ പോൺ സംബന്ധമായ എല്ലാ വിവരങ്ങളും ഇവയിലൂടെ പുറത്തുവിടുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിൻ ഉപയോഗിച്ച് പണം കൈമാറണമെന്നായിരുന്നു ആവശ്യം. 

ഭീഷണിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താനും ഇതു അവസാനിപ്പിക്കാനുമാണ് ഇരകൾ പൊലീസിനെ സമീപിച്ചത്. എന്നാൽ പോൺ പ്രേമം പരസ്യമാകുമെന്ന ആശങ്കയുള്ളതിനാൽ ഇവരാരും തന്നെ ഔദ്യോഗികമായി പരാതി നൽകാൻ തയാറായില്ല. ഇരകൾ ഇന്‍റർനെറ്റിൽ നടത്തുന്ന നീക്കങ്ങൾ എങ്ങനെയാണ് ഭീഷണി സംഘങ്ങള്‍ സ്വന്തമാക്കിയതെന്നതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനായി പോൺ വെബ്സൈറ്റുകളിൽ ഇവർ പ്രത്യേക പ്രോഗ്രാമിങ് നടത്തിയിട്ടുണ്ടാകാമെന്നാണ് അനുമാനം.