ഒട്ടാവ: കല്‍പന ചൗളയ്ക്കും, സുനിതാ വില്യംസിനും ശേഷം ബഹിരാകാശ യാത്രക്കായി ഇന്ത്യാക്കാരി ഷെവ്‌ന പാണ്ഡ്യ പോകുന്നു എന്ന വാര്‍ത്ത വ്യാജം. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരയാണ് ഷെവ്‌ന പാണ്ഡ്യ തന്നെ ഇത് ഫേസ്ബുക്കിലൂടെ നിഷേധിച്ചു. നാസയുടെ സിറ്റിസണ്‍ സയന്‍സ് ആസ്ട്രനോട്ട് എന്ന് പദ്ധതി പ്രകാരമാണ് ഷെവ്‌ന ബഹിരാകാശത്ത് പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തനിക്ക് ഇതുമായി ഒരു ബന്ധമില്ലെന്ന് ഷെവ്‌ന ഫേസ്ബുക്കില്‍ കുറിക്കുന്നു.

 സിറ്റിസണ്‍ സയന്‍സ് ആസ്ട്രനോട്ട് പരിപാടിയില്‍ പങ്കാളിയാണ് എന്ന് മാത്രമാണ് ഷെവ്‌ന പറയുന്നത്. 120 പേര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി നാസ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വേരുകളുള്ള ഇവര്‍ കാനഡയിലാണ് ജനിച്ചു വളര്‍ന്നത്. മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്താണ് ഷവാനയുടെ കുടുംബവീട് ഉള്ളത്. അവരുടെ മുത്തശ്ശി ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്.

കാനഡയിലെ ആല്‍ബേര്‍ട്ട സര്‍വകലാശാലയില്‍ നിന്നുമാണ് 32കാരിയായ ഷെവ്‌ന വൈദ്യശാസ്ത്രത്തില്‍ ബിരുദം എടുത്തിട്ടുണ്ടെങ്കിലും. ഇപ്പോള്‍ വരുന്ന വാര്‍ത്തകളിലെ പോലെ ന്യൂറോ സര്‍ജനോ, ഓപ്പറ സിംഗറോ അല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.