Asianet News MalayalamAsianet News Malayalam

സ്കൈപ്പിനും ചൈനയില്‍ നിരോധനം

Skype joins list of apps on China blacklist
Author
First Published Nov 25, 2017, 2:38 PM IST

ബീജിങ്: ടെക്ക് ഭീമന്‍ ആപ്പിള്‍ ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും വീഡിയോ ചാറ്റിങ് ആപ്ലിക്കേഷനായ സ്‌കൈപ്പ് പിന്‍വലിച്ചതായി കമ്പനി അറിയിച്ചു. കമ്പനിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കി കുറിപ്പ് പുറത്തിറക്കിയത്.

നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ തന്നെ നിര്‍മ്മിച്ച സമാനമായ ആപ്പാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്. 

എന്നാല്‍ സ്‌കൈപ്പിന്റെത് താത്കാലികമായ നിരോധനം മാത്രമാണെന്നും വൈകാതെതന്നെ പൂര്‍വാധികം ശക്തിയായി തിരിച്ചെത്തുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios