വാഷിംങ്ടണ്‍: സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബില്‍ സ്‌ക്രീന്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിനെ ബിലിറുബിന്‍ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുന്നത്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നൂതന ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്.

കാന്‍സര്‍ റിസേര്‍ച് യൂകെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ വര്‍ഷവും യുകെ യില്‍ 9500 പുതിയ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്, 8,800 മരണവും. ഒരു ശതമാനത്തില്‍ താഴെ രോഗികള്‍ മാത്രമേ ചികിത്സ കഴിഞ്ഞാല്‍ 10 വര്‍ഷത്തില്‍ മേല്‍ ജീവിക്കുനുള്ള.

രോഗികള്‍ക്ക് ഈ ആപ് മാസത്തില്‍ ഒരിക്കല്‍ ഉപയോഗിക്കാം, രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ തേടാം. നിലവിലത്തെ സാഹചര്യം അനുസരിച്ചു ബ്രിട്ടനില്‍ 2014 മുതല്‍ 2035 വരെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകള്‍ 6 ശതമാനം ഉയരാനാണ് സാധ്യത, അതായത് 2035 ഓടെ ഒരു ലക്ഷത്തില്‍ 21 കേസുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.