കാസേപര്‍സ്‌കി ലാബിന്റെ ഈ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ 4831 പ്രതികരണങ്ങളാണ് ലഭിച്ചത്. ഒന്‍പതു ഭാഷകളിലായി നടന്ന ഈ സര്‍വ്വേയില്‍ എട്ടു ചോദ്യങ്ങളുണ്ടായിരുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴിയായിരുന്നു സര്‍വ്വേ നടത്തിയത്.ഫേ്സ്ബുക്ക്, ഇന്‍സറ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ജനങ്ങള്‍ ഇപ്പോഴും തുടരുന്നത് സുഹൃത്തുക്കളുമായുള്ള ബന്ധവും തങ്ങളുടെ ഡിജിറ്റലായ നിലനില്‍പ്പിന്‍റെ ഭാഗമായാണെന്ന് സര്‍വേ പറയുന്നു.

വെര്‍ച്വല്‍ ലോകത്തെ നമ്മുടെ ഇടപാടുകള്‍ സംരക്ഷിക്കാന്‍ കാസ്പേര്‍സ്‌കി ഒരു ആപ്പ് തന്നെ ഡെവലപ്പ് ചെയ്തിട്ടുണ്ട്. എഫ്എഫ് ഫോര്‍ഗെറ്റ് എന്ന ഈ ആപ്പ് സമൂഹമാധ്യമങ്ങളിലുള്ള നിങ്ങളുടെ ഇടപാടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഇതിന്‍റെ ലോഞ്ചിംഗിന് മുന്നോടിയായിരുന്നു സര്‍വേ.