ചൈനീസ് കോടീശ്വരന്‍റെ മകന്‍ സ്വന്തം നായയ്ക്ക് സമ്മാനിച്ചത് പുതിയ 7 ഐഫോണ്‍7ണുകള്‍. ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനായ വാങ് ജീആനലിന്‍റെ മകന്‍ വാങ് സീ കോങ്ങ് ആണ് പട്ടിക്കായി സമ്മാനം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് പുതിയ ഐഫോണ്‍7 ചൈനയില്‍ ഇറങ്ങിയത്. 64,000 രൂപ മുതല്‍ 80,000 വരെയാണ് ഐഫോണ്‍ 7 അമേരിക്കയിലെ വില. വാങ്ങിയത് 8 ഐഫോണ്‍ ആണ് ഏതാണ്ട് 5 ലക്ഷം രൂപയോളമാണ് മൊത്തം വിലവന്നത്. എന്നാല്‍ 30 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള കോടീശ്വരന്‍റെ പുത്രന് ഈ തുക നിസാരമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
കോക്കോ എന്നാണ് ഐഫോണ്‍ ലഭിച്ച നായയുടെ പേര്. ഇതിന് മുന്‍പ് കോടീശ്വര പുത്രന്‍ തന്‍റെ പ്രിയനായയ്ക്ക് രണ്ട് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകളും സമ്മാനിച്ചിരുന്നു.
