Asianet News MalayalamAsianet News Malayalam

ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരുകള്‍

Sonam Gupta among the most Googled people in India in 2016
Author
New Delhi, First Published Dec 16, 2016, 11:49 AM IST

ദില്ലി: 2016 ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വാക്കുകളില്‍ ഇത്തവണ ആദ്യ പത്തില്‍ പോലും നരേന്ദ്ര മോഡി ഇടം പിടിച്ചില്ല. എന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷം ലോകത്ത് ഏറ്റവും അധികം തിരഞ്ഞത് ഒരു അജ്ഞാത പെണ്‍കുട്ടിയുടെ പേരാണ്. 

2016 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവാക്കുകളില്‍ മൂന്നാം സ്ഥാനത്താണു സോനം ഗുപ്ത എന്ന ഈ അജ്ഞാത പെണ്‍കുട്ടി.നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനു ശേഷം 500,1000 നോട്ടുകളില്‍ സോനം ഗുപ്തയെ വിശ്വസിക്കാന്‍ പറ്റില്ല എന്നര്‍ത്ഥം വരുന്ന സോനം ഗുപ്ത ബേവഹ ഹേ എന്ന ഹിന്ദി എഴുത്തു വ്യാപകമായി പ്രചരിച്ചു. 

ആ നിഗൂഢ പെണ്‍കുട്ടിയേക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചകള്‍ നടന്നിരുന്നു. പെണ്‍കുട്ടിയെക്കുറിച്ചു കൂടുതല്‍ അറിയാനായി നടത്തിയ തിരച്ചിലുകളാണു ഓണ്‍ലൈനില്‍ അവളെ ട്രെന്‍ഡാക്കിയത്. 

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആണ് പട്ടികയില്‍ ഒന്നാമത്. ഒളിമ്പിക് മെഡല്‍ ജേതാവ് പി വി സിന്ധു രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് സോനം ഗുപ്തയും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ദീപ കര്‍മാക്കറിനു നാലാം സ്ഥാനവുമാണ്.

Follow Us:
Download App:
  • android
  • ios